മുസ്ലിം എന്ന അവസ്ഥാവിഷേശം..
ചില കാര്യങ്ങള്‍ നമ്മുടെ ബോധമണ്ഡലത്തിലേക്ക് നാമറിയാതെ കുത്തിവെക്കപ്പെടുന്നവയാണ്.
ഒരു പുതിയ അവസ്ഥാവിശേഷം “മുസ്ലിം” ആണ്. പൊടുന്നനെ സമൂഹത്തില്‍ അപ്രതീക്ഷിത പ്രതിഭാസങ്ങള്‍ ഉണ്ടാവുന്നത് ആദ്യമായുന്നുമല്ല. അന്ധരായ ചിലര്‍ അമേരിക്കന്‍ ഹുങ്കിന്, വേള്‍ഡ് ട്രേഡ് സെന്റര്‍ തകര്‍ത്ത് കൊണ്ട് കുത്തിന്പിടിച്ചപ്പോഴൊന്നും സ്ഥിതി ഇത്ര ഭീതിജനകമായിരുന്നില്ല. അതിനു ശേഷമാണ്, ക്രമാനുഗതമായി ഒരു പ്രോഗ്രാമ്ഡ് ആര്‍ട്ട് പോലെ വിഷയം നമ്മുടെയിടയിലേക്ക് കൊണ്ട് വരപ്പെട്ടത്.
ഇന്നിവിടെ ഏത് അജ്ഞാത ബോംബ് ഭീഷണിയുടെയും അറിയപ്പെടാത്ത ആക്രമണങ്ങളുടെയും നിര്‍ബന്ധിത പിതൃത്വം ‘തീവ്രവാദി’ എന്ന വാക്കിനാണ്. തീവ്രവാദിയാണെങ്കില്‍ ‘മുസ്ലീം തീവ്രവാദി’ തന്നെയാണെന്നാണ് വെപ്പ്. ക്രമേണ ആ വെറുപ്പ് മുസ്ലിമിന് അവകാശപ്പെടുത്തിവെക്കുന്നതും കാണാം. തലേക്കെട്ടും, താടിയും, വെള്ളവസ്ത്രങ്ങളും രൂക്ഷമായ നോട്ടങ്ങള്ക്കിരയായിത്തുടങ്ങിയിരിക്കുന്നു. വിമാനത്താവളങ്ങളിലും ലോഡ്ജ്-കളിലും മുഹമ്മദും കരീമും പേരിന്റെ പേരില്‍ സംശയിക്കപ്പെട്ടുകൊണ്ടിരിക്കുന്നു. എയിഡ്സ് പരന്നപ്പോള്‍ വേശ്യകള്ക്കുണ്ടായിരുന്നു ഈ ദു:സ്ഥിതി. അതടങ്ങിയതു പോലെ ഇതും അടങ്ങുമെന്ന് കരുതുക വയ്യ. കാരണം അത് കാമത്തിന്റേതായിരുന്നെങ്കില് ഇവിടെ മതഭ്രാന്തിന്റെ വിശപ്പാണ്. ഒന്ന് ചെവിയോര്‍ത്താല്‍ ഈ ആശങ്കകള്‍ അതിശക്തമാണെന്ന് ബോധ്യമാവും. ഇതൊരു കൃത്രിമ സൃഷ്ടിയാണ്. ഒരു നല്ല തലച്ചോറ് കൃത്യമായി പ്രോഗ്രാം ചെയ്ത് വെച്ചത് പോലെ. പണ്ടത്തെപോലല്ല, മലയാളി മുസ്ലിമിന്റെ ഭീകരബന്ധങ്ങളെ ഭീകരമായാണ് പത്രങ്ങളും റ്റീവീ ചാനലുകളും കൈകാര്യം ചെയ്യുന്ന വിധം. പത്രം വായിച്ചിട്ട് മുസ്ലിങ്ങളടക്കം, അല്‍ ഖായിദയുടെ ശ്രദ്ധ മുഴുവന്‍ കേരളത്തിലാണ് എന്ന അറിവില്‍ ഞെട്ടിത്തരിച്ചിരിക്കുകയാണ്. കുറച്ച് മുമ്പ് തിരുവനന്തപുരത്തെ ഒരു മാനസിക രോഗിയായ പയ്യന് ലെറ്റര്‍ബോംബ് അയച്ചതിന് രാജ്യാന്തരഭീകരവാദിയെയെന്നോണം മൊഹ്സിന്‍ എന്ന നിരപരാധിയെയാണ് സ്റ്റേറ്റ് വേട്ടയാടിയത്. പ്രധാനമന്ത്രിക്കും രാഷ്ടപതിക്കുമെതിരെയുള്ള ഈമെയില്‍ നാടകം കേരളജനത ഗംഭീര തീവ്രവാദ ആഘോഷമാക്കി മാറ്റി. വലതനും ഇടതനും, ബിരിയാണി മണക്കുന്ന പച്ചകളും വരെ, തൊട്ടാല്‍ പൊള്ളുമെന്ന ബോധ്യത്താല്‍ നിശ്ചിത അകലം പ്രശ്നത്തോട് പാലിക്കുന്നുണ്ട്. സങ്കീര്ണ്ണങ്ങളായവ പൊതുവെ അവര്‍ക്ക് ഇഷ്ടമല്ല. ബേബിഫുഡ് പോലെ എളുപ്പത്തില്‍ ദഹിക്കുന്ന പരുവമുള്ളതിനെയാണ് പഥ്യം.
നിലവില്‍ അത്തരം വാര്‍ത്തകള്‍ വരുമ്പോള്‍ പിന്നില്‍ മുസ്ലിം ആയിരിക്കുമെന്ന് കേരളവും ആകരുതേയെന്ന് മുസ്ലിങ്ങളും നിശബ്ദ പ്രാര്‍ത്ഥന തുടങ്ങിയിരിക്കും. അറവുശാലയിലേക്ക് നയിക്കപ്പെടുന്ന ആടിന്റെ മൌനമാണ് ചിന്തിക്കുന്ന മുസ്ലിമിന്റെ ഇടയില്‍. ഇല്ലാത്ത ശത്രുവിനോട് യുദ്ധം ചെയ്ത ക്വിക്സോട്ടിയന്‍ കഥയ്ക്ക് നൂറ്റാണ്ടുകള്‍ക്കിപ്പുറം പുന:രാവിഷ്കരണ പാ0ഭേദം ഒന്നു മാത്രം. വാള്‍വീശലില്‍ ലക്ഷ്യമുണ്ട്. എപ്പോശും ഒരു മുസ്ലിം തല! തീവ്രവാദം ആവശ്യമുള്ള NDF പോലുള്ള സംഘടനകള്‍ സന്തോഷത്തിലാണ്. ഈ വേട്ടയെ പരമാവധി പ്രോത്സാഹിപ്പിച്ച് അവസരമായിക്കണ്ട് മെമ്പര്‍ഷിപ്പ് കൂട്ടണം അവര്‍ക്ക്.
അമേരിക്ക ഉച്ഛരിക്കും പടി തന്നെയാണ് ഓരോ കേരളീയന്റെയും നാവില്‍ ആഗോളഭീകരത = മുസ്ലിം എന്ന സമവാക്യം വിളയാടുന്നത്. ഇറാന് ഉണ്ടാക്കുന്ന ബോംബിന്റത്ര പേടി കേരളീയന് (ഇന്ത്യക്കാരന്) വടക്കന്‍ കൊറിയന്‍ ബോംബിനോടില്ല. ഭീകരന്, തീവ്രവാദി, അല്‍ഖായിദ, സിമി, മുസ്ലിം, താലിബാനി, കുറ്റം, ഭീഷണി, രാജ്യദ്രോഹി, അപകടം, ഭീതി, ഇവയൊക്കെ ഒരേ പദത്തിന്റെ പര്യായങ്ങളാണീപ്പോള്. ചികുന്‍ ഗുനിയ പോലെ പെട്ടെന്നായിപ്പരന്ന ഒരു രോഗമാണിത്. ലോകകോണുകളില്‍ നിന്ന് ഓരോ ഭീകരവാര്ത്തയെത്തുമ്പോള് മുസ്ലിങ്ങള്‍ ഞാന്‍ ഭീകരനല്ലായെന്ന് സംസാരിച്ച് ഫലിപ്പിക്കാന്‍ മിനക്കെടുന്ന കാഴ്ചയാണ് ദയനീയം. ഞാന്‍ എങ്ങനെയുള്ളവനാണെന്ന് ഓരോ മീറ്റിങ് പോയിന്റുകളിലും ആവര്‍ത്തിച്ചുറപ്പിച്ച് അവശരായിത്തീര്ന്നിരിക്കുന്നു അവര്‍. കൂളിച്ചാമന് ഞാനും കമ്മ്യൂണിസ്റ്റാണെന്ന് പറഞ്ഞ്, വല്യേട്ടന് ഭാവത്തിലിരിക്കുന്ന കുട്ടിസഖാവിനോട് കള്ള്ഷാപ്പില് വെച്ച് ചങ്ങാത്തം കൂടുന്ന ദൈന്യതയാര്‍ന്ന കാഴ്ചയാണോര്മ്മ വരുന്നത്. സംഗതി യാഥാര്‍ഥ്യമാണ്. മുസ്ലിങ്ങള്‍ ഒളിവിലും തെളിവിലും വല്ലാതെ വാചാലരാകേണ്ടി വരുന്നു. പ്രതിരോധമെന്ന നിലയിലും, നിഷകളങ്കത തെളിയിക്കേണ്ട ബാധ്യത എന്ന നിലയിലും, സംഗതികളുടെ കിടപ്പ് അനുകൂലമെന്ന് കണ്ട് ആളിക്കത്തിക്കേണ്ടതെന്ന രീതിയിലും മുസ്ലിം മാഗസിനുകളും, ലഘുലേഖകളും കൂണുകള്‍ പോലെ പൊങ്ങുന്നുണ്ട്. ശൈശവദശയിലാണെങ്കില് പോലും മലയാളം ബ്ലോഗുകളുടെ കാര്യ്വും വിഭിന്നമല്ല. ഒരേയൊരു നല്ല വശം സാക്ഷരതക്കുറവിന്റെ പേര് മാറിക്കിട്ടും.
ചുരുക്കത്തില്‍, ഒരു മുസ്ലിം ആയിരിക്കുക എന്നത് സ്വകാര്യമായ ഭാരമായിത്തീര്ന്നിരിക്കുന്നു. ഇര വേട്ടക്കാരന് ബയോഡാറ്റ കൊടുത്ത് കാത്തിരിക്കുന്ന അവസ്ത്ഥ. രണ്ടറ്റത്തും മൌലികവാദികള്‍ കൂടുതല്‍ മൌലികവാദികളായി മാറുകയാവും അന്തിമഫലം. പത്ത് വര്‍ഷത്തിനുള്ളില്‍ മതപ്രമാണികളും രാഷ്ടീയക്കാരും പ്രതികളായ ഒരു ഭീകര വര്‍ഗ്ഗീയകലാപം കേരളത്തിലുണ്ടാവുമെന്ന് പ്രവചിക്കുക സാധ്യം.
ഓരോ മലയാളിക്കുഞ്ഞും ഇരട്ടത്താപ്പുകളിലേക്കാണ് ജനിച്ച് വീഴുന്നത്. ഇടതനോ വലതനോ ആയ രാഷ്ട്രീയത്താപ്പ്. മറ്റൊന്ന്, ത്രിഗണങ്ങളിലൊന്നായി മതത്താപ്പ്. ഒന്നുറപ്പുണ്ട്. അതിവേഗം നമ്മുടെ ബോധമണ്ഡലം കിരാതമായ ഈ പ്രാചീന വിലക്ഷണതകളിലേക്ക് തിരിഞ്ഞ്പോവുകയാണ്. മതത്തിന്റെയോ, രാഷ്ട്രീയത്തിന്റെയോ, അതിപ്രസരമില്ലാത്ത ഒരു കര്മ്മമണ്ഡലവുമില്ലാതായിരിക്കുന്നു. പൂര്‍ണ്ണ മുക്തരായിരിക്കുക എന്നത് കടുത്ത ഇച്ഛാശക്തിയുണ്ടെങ്കില്‍ മാത്രമേ നടക്കൂ. കാരണം ഇവിടം അത്രയേറെ ചീഞ്ഞ്കഴിഞ്ഞിരിക്കുന്നു. ഭൂതകാല പിടിയില്‍പെടാതെ നമ്മുടെ മക്കളുടെയെങ്കിലും നാളെകള്‍ ഇന്നലേകളെക്കാള് മെച്ചപ്പെട്ട ഇന്നുകളാക്കാന് ആ ഇച്ഛാശക്തി ആര്ജ്ജിച്ചേ മതിയാവൂ..
Subscribe to:
Post Comments (Atom)
43 comments:
സുതാര്യതയില്‍ നിന്നു വരുന്ന ഒരു ധാര്‍ഷ്ട്ട്യമുണ്ട്.അതു സ്വയവത്തായാല് ഒന്നിനേയും പേടിക്കെണ്ട.
Why should the moderate muslim have to shut up rather than speak out? Who is shutting them up?
അതെ, ചങ്ങാതി
മുസ്ളീങ്ങള്‍
ഒരു അപരമായി മാറിക്കഴിഞ്ഞു.
ഇതിനെതിരെ
പോരാടുകയല്ലാതെ
മറ്റൊരു മാര്‍ഗ്ഗവുമില്ല
Noti Morrison എഴുതിയ ചോദ്യം പ്രസക്തമാണ്. എനിക്കനേകം മുസ്ലിം സുഹൃത്തുക്കള്‍ ഉണ്ട്. സമഭാവനയും സ്നേഹവും ഉള്ളവര്‍. അവരാരും തീവ്രവാദികളോ മതഭ്രാന്തരോ അല്ല. പക്ഷെ പൊതുവായ പ്രതികരണം ആവശ്യമായ വിഷയങ്ങളില്‍ എന്നാണ് എവിടെയാണ് ഒരു മോഡറേറ്റ് മുസ്ലീം ഉറക്കെ സംസാരിച്ചു കേട്ടിട്ടുള്ളത്? മോഡറേറ്റ് മുസ്ലിം സ്വരം ആരാണ് നിശബ്ദമാക്കുന്നത്?.
മറ്റൊരുരീതിയില്‍ പറഞ്ഞാല്‍ ഒരു സിവിലിയന്‍ ഏറിയ ആക്രമിച്ച് 4500ലധികം പേരെ ചുട്ടുകൊന്നതിനെ “അമേരിക്കന്‍ ഹുങ്കിന്റെ കുത്തിനുപിടിച്ച“ ധീരനടപടിയായി കാണേണ്ടുന്ന അവസ്ഥ എന്ന് ‘മുസ്ലീം ആയിരിക്കുന്നതിന്’ അര്‍ത്ഥമുണ്ടെന്ന് ഈ ലേഖകനെപ്പോലെ പലരും ധ്വനിപ്പിക്കുമ്പോഴാണ് ഈ ഭയം പലരിലും ബാധിക്കുന്നത്. ആ പ്രയോഗം ശ്രദ്ധക്കുറവുകൊണ്ടുണ്ടായ ഒരു ആകസ്മികത മാത്രം ആയിരിക്കട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു. നന്മകള്.
ആദ്യമായിട്ടാണ് ഇത്തരമൊരു ചിന്ത ബ്ലോഗില്‍ കാണുന്നത്. അഭിനന്ദനങ്ങള്‍.
നമ്മുടെ ഉള്ളിലൊക്കെ മുസ്ലീം = തീവ്രവാദി എന്ന മുന്‍വിധി ദിനംപ്രതി കുത്തിവയ്ക്കപ്പെട്ടുകൊണ്ടിരിക്കുന്നു എന്നതു ഭയപ്പാടോടെയാണെങ്കിലും തിരിച്ചറിയുന്നു.
ഓ.ടോ. എനിക്കൊരു പെണ്കുഞ്ഞുണ്ടായപ്പോള് അതിനു 'ഫാത്തിമ' എന്നു പേരിടണമെന്നായിരുന്നു ആഗ്രഹം. വളരെ ലിബറല്‍ എന്നു കരുതിയിരുന്ന പല ബന്ധുക്കളും സുഹൃത്തുക്കളും ഈ മുന്‍വിധി കാരണം കുഞ്ഞിനുണ്ടായേക്കാവുന്ന പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി അതു നിരാകരിച്ചപ്പോള്‍ അല്‍ഭുതം തോന്നി.
എന്റെ റൂം മേറ്റ്സ് രണ്ടുപേരും മുസ്ലീംസാണ്. (ഇതിലെന്തു കാര്യം എന്നാണെങ്കില്‍ റോളയില്‍ ഒന്നു വരിക ബെഡ് സ്പെയ്സ് ഫോര്‍ ഓണ്‍ലി മുസ്ലീംസ് എന്ന ബോര്‍ഡുകള്‍ ഒന്നെണ്ണിനോക്കുക.)ഒരാള്‍ മുഴുക്കുടിയന് മറ്റേയാള്‍ ഹജ്ജൊക്കെ ചെയ്തിട്ടുള്ള സൗദിയില്‍ എട്ടു വര്‍ഷം കച്ചവടം ചെയ്തിരുന്ന ഒരു ഹാജി അഞ്ചു നേരവും നിസ്കരിക്കും റൂമില്‍ തന്നെ.രണ്ടുപേര്‍ക്കും താടിയില്ല.ആര്‍ക്കും ആരെയും മാറ്റിമറിക്കാന്‍ താത്പര്യമില്ല.അവരവരുടെ ജോലി,വൈകീട്ടല്പ്പം തമാശകള്‍ അപ്പൊഴേയ്ക്കും വെള്ളക്കാക്ക
(വെള്ള മടിക്കുന്ന കാക്ക,ഹാജിയിട്ട പേരാണ്) ഞങ്ങള്‍കാണാതെ എവിടെ നിന്നെങ്കിലും രണ്ടെണ്ണം വീശി നല്ലൊരു സ്മൈലിയും മുഖത്തൊട്ടിച്ചു വരും.എനിക്ക് ചെറുപ്പത്തില്‍ ഏറ്റവും പേടി മുസ്ലീംസിനെയായിരുന്നു,അതൊരു കഥയാണ്. പിന്നെ പലപ്പോഴായി അതങ്ങു മാറി.
വാശിയാണ് ദൈവത്തെ സംരക്ഷിച്ചേ അടങ്ങൂ എന്ന വാശി എല്ലാ മതക്കാര്‍ക്കും.
ട്രേഡ് സെന്റര്‍ ആക്രമിക്കുന്നതും,പെരു വഴിയിലും ചന്തയിലും പൊട്ടിത്തെറിച്ച് അമ്മമാരെയും കുഞ്ഞുങ്ങളേയും വരെ തുണ്ടു തുണ്ടാക്കി മാറ്റുന്നതിലെയും പ്രതിരോധത്തിന്റെ തത്വശാസ്ത്രം പക്ഷേ എത്ര ആലോചിച്ചിട്ടും അങ്ങു പിടികിട്ടുന്നില്ല.
ഓടോ ആയെങ്കിലങ്ങു ക്ഷമിച്ചേയ്ക്കൂ..
ഗുപ്തന്, “അമേരിക്കന്‍ ഹുങ്കിന്റെ കുത്തിനുപിടിച്ച്” എന്നതും “അമേരിക്കന്‍ ഹുങ്ക് ചോദ്യം ചെയ്ത്/ നിഷേധിച്ച്/ എതിര്‍ത്ത്“ എന്നതും, വ്യത്യാസമില്ലെ? ഒന്നിനു മാന്യതയാണെങ്കില്‍, മറ്റതിന് പരിഹാരങ്ങളെല്ലാം ബലപ്രയോഗത്തിലൂടെ മാത്രം എന്ന നെക്രൊഫൈല് മനോഭാവമല്ലേ?.
കാവലാന്‍, വായിച്ചിടില്ലെങ്കില്/ പറ്റുമെങ്കില്‍, ആനന്ദിന്റെ “സംഹാരത്തിന്റെ പുസ്തകം“ ഒന്നു വായിക്കുക. എങ്ങനെ ഇങനെയൊക്കെ ചെയ്യാന്‍ പറ്റുന്നു എന്ന നമ്മുടെ കണ്ഫ്യൂഷന് ഉത്തരം തരാന്‍ ശ്രമിക്കുന്നുണ്ട് അതില്‍.
അമേരിക്കന്‍ ഹുങ്കിന്, വേള്‍ഡ് ട്രേഡ് സെന്റര്‍ തകര്‍ത്ത് കൊണ്ട് കുത്തിന്പിടിച്ചപ്പോഴൊന്നും സ്ഥിതി ഇത്ര ഭീതിജനകമായിരുന്നില്ല.
എന്ന് താങ്കള്‍ എഴുതിയിരിക്കുന്നതിനെ ആണ് ഞാന്‍ പരാമര്‍ശിച്ചത്. മറുപടി മനസ്സിലായില്ല.
ലോക മുസ്ലീം സമുഹത്തെ ഭീകരവാദികള്‍ എന്ന പദത്തിന്റെ നിര്‍വ്വചനത്തിലൊക്കൊതുക്കി വെറുപ്പിന്റെ രാഷ്ടീയം മനുഷ്യമനസ്സുകളില്‍ നിറച്ച് ആഗോള മുതലാളിത്ത വലതുപക്ഷ സയണിസ്റ്റ് അച്ചുതണ്ടുകളൂടെ ഹിഡന്‍ അജണ്ട ഇന്ന് ലക്ഷ്യത്തിനടുത്തേക്കുള്ള പാതയിലാണ് എന്നത് ഒരു നടുക്കുന്ന യാഥാര്‍ത്ത്യം തന്നെയാണ്. പക്ഷെ അത് പലരും കരുതുന്ന പോലെ മുസ്ലിം സമൂഹത്തെ മാത്രം ബാധിക്കുന്ന ഒന്നായി ഒടുങ്ങും എന്നുള്ള ചിന്തഗതി വച്ചു പുലര്ത്തുന്നവന് മുഢസ്വര്‍ഗത്തില്‍ മാത്രമാണെന്നേ കണ്ടെത്താന്‍ കഴിയൂ. ഇതെല്ലാം മുസല്‍മാന്റെ കുറ്റമായും വിശ്വാസങ്ങളിലെ കടും പിടുത്തമായും തെറ്റിദ്ധരിച്ചവര്‍, അല്ലെങ്കില്‍ അങ്ങനെയാണെന്ന് വരുത്തി തീര്‍ക്കാന്‍ ശ്രമിക്കുന്നവര്‍ ഇന്നൊരുപാടുണ്ട്. എന്താണ് സത്യം.
വിശുദ്ധ ഖുര്‍ ആന്‍ അര്ഥശങ്കക്ക് ഇടയില്ലാത്ത വണ്ണം അസന്നിഗ്ദ്ധമായി ഇസ്ലാമിന്റെ മാനവീകത പ്രഖ്യപിക്കുന്നത് കാണുക.
(വി.ഖു. 5:32 )വല്ലവനും അകാരണമായി ഒരാളെ കൊന്നാല്‍ അവന് ഈ ലോകത്തുള്ള മുഴുവന്‍ മനുഷ്യരെയും കൊന്നവനെ പോലെയാണ്. വല്ലവനും ഒരളുടെ ജീവന് രക്ഷിച്ചാല്‍ അവന് ഈ ലോകത്തുള്ള മുഴുവന്‍ മനുഷ്യരെയും രക്ഷിച്ചവനെ പോലെയാണ്.
ഇത് വിശ്വാസിക്കുന്നവനാണ് മുസ്ലിം. അല്ലാതെ എതെങ്കിലും മര്‍ക്കറ്റില്‍ പോയി സ്വയം പൊട്ടിതെറിച്ചോ മറ്റോ നിരപരധികളെ കൊല്ലുന്നവനല്ല. അത് കൊണ്ട് അത്തരം പ്രവര്‍ത്തനങ്ങളിലേര്‍പ്പെടുന്നവരുമായി ഇസ്ലാമിന് യാതൊരു ബന്ധവും ഇല്ല അവര്‍ക്ക് ഒരു മുസ്ലിം പേരു ഉണ്ട് എന്നത് കൊണ്ട് അതിനുത്തരവദിത്വം ഇസ്ലാമിന്റെ തലയില്‍ കെട്ടിവെക്കാന്‍ ശ്രമിച്ചാല്‍ അത് നടപ്പുള്ള കാര്യവുമല്ല. ഇനി അങ്ങിനെ കെട്ടി വെച്ച മുസ്ലിങ്ങളെ യെല്ലാം അവന്റെ മതത്തില്‍ നിന്ന് പുറത്ത് ചാടിക്കാം എന്നു കരുതുന്നവര്‍ മുഢസ്വര്‍ഗ്ഗത്തില്‍ അഭിരമിക്കുന്നവര്‍ മാത്രമായിരിക്കും. ഇതെല്ലാം കണ്ട് കുട്ടിക്ക് പേരിടാന്‍ പോലും ഭയക്കുന്നവര്‍ക്ക് ഈ ലോകം മാത്രമാണ് സത്യം ഇവിടെ പരമാവധി ആര്മാദിച്ചു തീര്‍ക്കാണം എന്നു കരുതുന്നവരായിരിക്കാം.
യഥാര്‍ത്ത മുസല്‍മാനെ സംബന്ധിച്ച് ഇത്തരം അപവാദ പ്രചരണങ്ങള്‍ അവന്റെ മനസ്സിനെ വേദനിപ്പിക്കമെങ്കിലും വിശ്വാസപരമായ സുതാര്യത അവനെ കൂടുതല്‍ ബലവനാക്കുക മാത്രമേ ചെയ്യുകയുള്ളൂ എന്നതാണ് സത്യം.
സത്യമാണ് തേടുന്നെതെങ്കില്‍ എന്താണ് 9/11 എന്നു അറിയാന്‍ ശ്രമിക്കൂ. അത് മുസ്ലിംകളുടെ തലയില്‍ കെട്ടിവെച്ച് ഹിണ്ടണ്‍ അജണ്ടകളുടെ ദിവാസ്വപ്നങ്ങളില്‍ വിഹരിക്കുന്നവര്‍ക്ക് ചൂട്ടു പിടിക്കാന്‍ ശ്രമിക്കുന്നവര്‍ കാറ്റ് വിതച്ച് കൊടുങ്കാറ്റ് കൊയ്യാന്‍ കാത്തിരിക്കുന്നവര്‍ എന്നു മാത്രമേ എനീക്ക് പറയാനുള്ളൂ. ഇത് കാണൂ.
മനസ്സുകളില്‍ മുസ്ലിം വിദ്വോഷം എന്ന കാളകൂട വിഷമൊളിപ്പിച്ച് കമന്റുകളില്‍ സമാധാനത്തിന്റെ വെള്ളരി പ്രവുകളാകാന്‍ വെംബല്‍ കൊള്ളുന്നവര്‍ ഇത് ഇത് കാണുന്നത് നന്നായിരിക്കും.
പിന്നെ സത്യസന്ധമായ ഇടപെടലുകള്‍ ആണ് ഇതിനെല്ലാമുള്ള പരിഹാരം. അല്ലാതെ നിരപരാധികളെ പിടിച്ച് ഭീകരവാദികളാക്കി ചിത്രീകരിച്ച് മെത്തം സമൂഹത്തെ ദുരന്തത്തിലെയ്ക്ക് തള്ളി വിടലല്ല. ലോകത്തില്‍ ഇപ്പോഴും ചിന്തിക്കുന്ന മനുഷ്യര്‍ സത്യസന്ധമായ ആ കാര്യങ്ങള്‍ ലോകത്തോട് വിളിച്ചു പറയുന്നത് കാണുക്. നിങ്ങള്‍ സത്യസന്ധരാണെങ്കില്‍ ഇതു കണ്ടശേഷം പ്രതികരിക്കുക്.
Is Terrorism A Muslim Monopoly?
ഇവിടെ1
ഇവിടെ2
ഇവിടെ3
ഇവിടെ4
ഇവിടെ5
ഇവിടെ6
ഇവിടെ7
ഇവിടെ8
ഇവിടെ9
ഇവിടെ10
ഇവിടെ11
ഇവിടെ12
ഇവിടെ13
ഇവിടെ14
ഇവിടെ15
ഇവിടെ16
മിസ്റ്റ്ര് ഷാരൂഖ് ഹൈദര്‍
മുകളില്‍ 9/11 നെക്കുറിച്ച് പരാമര്‍ശിച്ച വെള്ളരിപ്രാവുകളില്‍ ഒരാള്‍ ഞാന്‍ ആയതുകൊണ്ട് പ്രതികരിക്കേണ്ടുന്നത് എന്റ്റ്റെ കൂടി കടമയാകുന്നു. അതു മുസ്ലീമുകള്‍ ചെയ്തെന്നോ മുസ്ലിമുകള്‍ക്കാണ് ടെററിസത്തിന്റെ മൊണോപ്പൊളി എന്നോ ഞാന്‍ പറഞ്ഞിട്ടില്ല. (അതേ കാര്യം പറഞ്ഞ കാവലാനും പറഞ്ഞിട്ടില്ല) 4500 നിരപരാധികളെ ചുട്ട്കൊന്നസംഭവം അമേരിക്കയുടെ ഹുങ്കിന്റെ കുത്തിനുപിടിച്ച് ധീരകൃത്യമായി ലേഖനത്തില്‍ പരാമര്‍ശിച്ചതിനെയും അതിനു തുല്ല്യമായ മനോഭാവങ്ങളെയും ആണ് വിമര്‍ശിച്ചത്.
അത് പ്ലാന്‍ ചെയ്തതും നടപ്പിലാക്കിയതും മാനസികമോ രാഷ്ട്രീയമോ ആയ വിജയമായി കൊണ്ടാടുന്നതും- അതാരായാലും അവന് -തന്തയ്ക്കുപിറക്കാത്ത ഭീരുവും ദൈവനിഷേധിയും ആണ്. ഭീരുത്വത്തെ ന്യായീകരിക്കാന്‍ അമേരിക്കന്‍ സാമ്രാജ്യുത്തിന്റെ തെറ്റുകളെ മറയാക്കിയിട്ട് കാര്യമില്ല.
പിന്നെ ഒരു പേഴ്സണല്‍ കാര്യം: 9/11 പരാമര്‍ശിക്കുമ്പോള്‍ നിങ്ങള്‍ക്കെന്താണ് മിസ്റ്റര്‍ ഇത്ര തുള്ളല്‍? Why do you feel obliged to justify it in some oblique way?
ശെരീഖ് ഹൈദര്‍ എന്ന പേര് തെറ്റായി എഴുതിയത് ക്ഷമിക്കുക.
ശെരീഖ്,താങ്കള്‍ വാക്കുകളുടെ തോരണംകെട്ടി എഴുന്നള്ളിക്കുന്നതെല്ലാം ശരിയാണെന്നതോന്നല് താങ്കള്‍ക്കുണ്ടാകാം നല്ലത്.ശരീഖിനറിയുമോ മനസ്സിലൊളിപ്പിക്കുന്നത് വിഷം മാത്രമല്ല നഖങ്ങള്‍,ദംഷ്ട്രകള്‍,
ഒരുപാടായുധങ്ങള്!!! ഇവയ്ക്കെല്ലാം മീതെ സമാധാനത്തിന്റെ പുതപ്പുകൂടിയിട്ടു മനുഷ്യരെപ്പോലെ നടക്കുന്നത് എന്തിനു വേണ്ടിയാണെന്ന്?കവലകളില്‍ നിന്ന് ചെന്നായ്ക്കള്‍ ചോരനക്കിയെടുക്കാതിരിക്കാന്,പട്ടിണികൊണ്ട് ഇറാഖിണികള് സിറിയയില്‍ ചെയ്യുത് ലോകത്ത് എല്ലായിടത്തും ഉണ്ടാവാതിരിക്കാന്‍ അങ്ങനെ കുറേ.ശരീഖിനെപ്പോലെ ട്രാന്പരന്റായ നിരവധി പ്രാവുകള്‍ പിറക്കട്ടെ,പക്ഷേ താങ്കളുടെ ബ്ലോഗില്‍ ചോദിച്ചതിനോ ഉത്തരം തന്നില്ല മറ്റെവിടെയെങ്കിലും ഇരന്ന് ഞാനങ്ങു കഴിഞ്ഞുപൊയ്ക്കോട്ടെ ഇതു നിറയ്ക്കാന്‍ താങ്കളുടെ സ്വര്ണനാണയങ്ങള്ക്കാകുന്നില്ല.ആഗോള മുതലാളിത്വ,ഹിന്ദുത്വ,സാമ്രാജ്യത്വ,ഫാസിസ്റ്റ്,അയണിസ്റ്റ് ഭീകരവാദി എന്നു വിളിച്ചോളൂ.
ഒരു സംശയമേ ഞാന്‍ ചോദിച്ചിരുന്നുള്ളൂ.
പ്രിയപ്പെട്ട ഗുപ്താന്‍. താങ്കള്‍ എന്തിനിത്ര ക്ഷോഭിക്കുന്നു സഹോദരാാാാാ
9/11 എന്ന സംഭവവുമായി ബന്ധപ്പെട്ടവന്‍ തീര്‍ച്ചയായും മാനവ ദ്രോഹിയാണെന്ന് കരുതുന്നവന് തന്നെയാണ് ഞാനും. ഞാന്‍ തുള്ളുന്നു വെന്ന് ഗുപ്തന് തോനുന്നുവെങ്കില് എന്നെ കുറിച്ചുള്ള മുന്‍ ധാരണ പരമായ അബദ്ധമാണെന്ന് മാത്രമേ എനിക്ക് പറയാനുള്ളൂ.
വെള്ളരി പ്രാവ് താങ്കളാണെന്ന് ഞാന്‍ പറഞ്ഞുവോ ?
താങ്കളത് സ്വായം എറ്റെടുത്ത തല്ലെ ?.
പിന്നെ അമേരിക്കയും ബുഷും, ബിന്‍ ലാദനുമൊന്നുമല്ല എന്റെ ദൈവം, സര്‍വ്വലോകത്തിന്റെ രക്ഷിതാവായ അല്ലാഹു വാണ്. അവനുമാത്രമേ അടിമപ്പെടൂ, അവനെ മാത്രമേ ഭയക്കുന്നുമുള്ളൂ, എന്റെ ജീവിതവും എന്റെ മരണവും എന്റെ കര്‍മ്മങ്ങളും, എന്റെ അരാധനയും, എല്ലാം അവനിലാണ് ഭാരമേല്പ്പിച്ചിരികുന്നത്. ഓരോ മുസല്‍മാനും അങ്ങിനെ തന്നെയാവണം താനും. ലോകത്ത് സമാധാനത്തിന്റെ അന്ത:കര് ആരായലും അവര്‍ക്കെതിരെയാണ് ഞാന്‍ എന്റെ വെറുപ്പ് പ്രകടിപ്പിക്കുന്നത് അത് നിങ്ങള്ക്കെതിരാണേന്ന് തോനുന്നു വെങ്കില്‍ എനിക്കൊന്നും ചെയ്യനില്ലതില്. താങ്കളുടെ വാക്കുകളില്‍ നിന്നോ മറ്റോ എനിക്കങ്ങിനെ തോനിയിട്ടുമില്ല എന്ന് ഞാന്‍ സത്യസന്ധമായി തന്നെ ഇവിടെ പറയട്ടെ. അവന്റെ മുന്നില്‍ നിങ്ങളും, ഞാനുമെല്ലാം തുല്ല്യര്‍ തന്നെ. കര്‍മ്മങ്ങളുടെ ജീവിതത്തിന്റെ സത്യസന്ധത മാത്രമേ അവന്റെ അടുത്ത് എന്തെങ്കിലും പ്രധാന്യം ഉള്ളൂ. അത് കൊണ്ട് സഹോദര താങ്കള്‍ ക്ഷോഭിക്കണ്ട...
കാരണം ആശയങ്ങളില്‍ എന്തെങ്കിലും പൊരുത്തകേടുകള്‍ ഉണ്ടെങ്കില്‍ തന്നെ ഈ സംവാദ കോളങ്ങള്ക്കപ്പുറത്ത് താങ്കള്‍ മനുഷ്യ വര്‍ഗ്ഗത്തിലെ എന്റെ ഒരു സഹോദരനാണെന്ന് ഞാന്‍ വിശ്വസിക്കുന്നു സുഹൃത്തെ
കാവലന് സാറേ, താങ്കള്‍ക്ക് താങ്കളുടെ മുന്‍ വിധികളുമായി മുന്നോട്ടു പോകാം കാരണ ം താങ്കള്‍ക്കതിനുള്ള സാവകാശം ദൈവം നല്‍കിയിട്ടുണ്ട്. അതിന് ഞാന്‍ എതിരല്ല സഹോദരാ.
പക്ഷെ... ജീവിതം അതിന്റെ സത്യസന്ധതയില്‍ എന്റെ അറിവിന്റെ പരിമിതയില്‍ നിന്നു കൊണ്ട് ഞാന്‍ ജീവിക്കുന്നു.
അത് ഒരാളുടെയും മുന്നില്‍ പണയം വെയ്ക്കാന്‍ എന്റെ വിശ്വാസം അനുവദിക്കുന്നില്ല സുഹൃത്തെ. നിരര്‍ഥകങ്ങളായ അരോപണങ്ങള്‍ കൊണ്ട് താങ്കള്‍ എന്താണ് നേടുന്നത് ? എന്ന് സ്വന്തം മനസാക്ഷിയോട് ചോദിക്കൂ സഹോദരാ....
സോപ്പുകുമിളകളുടെ ബലം പിടുത്തമായി മാത്രമേ താങ്കളുടെ ഈ അരോപണങ്ങള്‍ എനീക്ക് ഫീല്‍ ചെയ്യുന്നുള്ളൂ. അല്ലെങ്കില്‍ സത്യസന്ധമായി പറയൂ ഞാന്‍ എവിടെ മാനവീകതക്ക് എതിരായത്
? താങ്കളുടെ ആശയത്തിനല്ല മാനവീകതക്ക് .
സത്യസന്ധമായ ആര്‍ജവമാണ് താങ്കള്‍ പുലര്‍ത്തുന്നതെങ്കില്‍ തെളിയിക്കൂ എന്റെ ഇടപെടലുകളില്‍ നിന്ന് ?
ഒരു കാര്യം വ്യക്തമാക്കട്ടെ.
ഞാനിവിടെ കമന്റിടുന്നത്. പാമരന്റെ കമന്റിനുശേഷമാണ്. (ആറമത്തെ കമന്റായിട്ട് പക്ഷെ സംഭവിച്ചത് 11 -ത്തെ കമന്റയിട്ടാണ്) അതിന്നു ശേഷം നടന്ന ചര്‍ച്ച ഞാന്‍ എന്റെ കമന്റ് ഇട്ടതിനു ശേഷമാണ് കണ്ടത്. ഗുപ്തനും, കാവാലനും നിങ്ങള്‍ ബ്ലോഗറുമായി നടത്തിയ ചര്‍ച്ച ഇപ്പ്പ്പോഴണ് എന്റെ ശ്രദ്ധയില്‍ പെട്ടത് എന്നോര്‍മ്മപ്പെടുത്തുന്നു.
അതുമായി ബന്ധപ്പെട്ടല്ല എന്റ് ആദ്യകമന്റ് സുഹൃത്തുകളെ.
"ഇപ്പെഴല്ലെ ഞമ്മക്ക് കാര്യം പുടി ക്യട്ട്യാത് ന്റെ കൂട്ടരെ..."
പ്രിയ ശരീഖ് ഹൈദര്‍,
താങ്ങള് ഈ ചര്‍ച്ചയില്‍ ഖുര്‍ആനിലെ 5-32
വചനം ചൂണ്ടികാണിച്ചത് കൊണ്ട് മാത്രം
5-33ലെ വാചകം കൂടി കൊടുക്കുന്നു.
ഇത്തരം വചനങ്ങളല്ലെ ബിന്ലാദന് ആന്റ്
പാര്‍ട്ടിക്ക് പ്രചോദനം???
അല്ലാഹുവോടും അവന്റെ ദൂതനോടും പോരാടുകയും, ഭൂമിയില്‍ കുഴപ്പമുണ്ടാക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നവര്‍ക്കുള്ള പ്രതിഫലം അവര്‍ കൊന്നൊടുക്കപ്പെടുകയോ, ക്രൂശിക്കപ്പെടുകയോ, അവരുടെ കൈകളും കാലുകളും എതിര്‍വശങ്ങളില്‍ നിന്നായി മുറിച്ചുകളയപ്പെടുകയോ, നാടുകടത്തപ്പെടുകയോ ചെയ്യുക മാത്രമാകുന്നു. അതവര്‍ക്ക് ഇഹലോകത്തുള്ള അപമാനമാകുന്നു. പരലോകത്ത് അവര്‍ക്ക് കനത്ത ശിക്ഷയുമുണ്ടായിരിക്കും. (5-33)
ഗുപ്തനും കാവലാനുമെഴുതിയതിന്റെ താഴെ ഒരൊപ്പ്. മിക്ക മുസ്ലിങ്ങള്‍ക്കും മതത്തെ സ്വല്പമൊന്നു സ്പര്‍ശിക്കുന്ന രീതിയില്‍ സംസാരിച്ചാല്‍ തന്നെ കലിയിളകും, ശ്രീമാന്‍ ശരീഖ് അതിനെയെങ്ങനെ ന്യായീകരിച്ചലും സത്യം സത്യമല്ലാതാവില്ല. പ്രവാചകന്റെ ചിത്രം വരച്ചുവെന്ന് പറഞ്ഞ് ഒരു രാജ്യത്തെയോട്ടാകെ മുസ്ലിം രാഷ്ട്രങ്ങള്‍ എതിര്‍ക്കുന്നു...വെള്ളീയാഴ്ചകളീലെ കൂട്ടപ്രാര്ഥനകളീല്, അന്യമതസ്ഥരെ, അമേരിക്ക തുടങ്ങിയ രാജ്യങ്ങളെ കൂട്ടത്തോടേ പ്രാകുന്നു, ശപിക്കുന്നു...ഇതെല്ലാം എന്ത് പ്രത്യയശാസ്ത്രത്തിന്റെ പേരിലാണ് ശരീഖെ? താങ്കളടക്കമുള്ളവര്‍ അതിന് ആമീന്‍(അങ്ങനെ സംഭവിച്ചാലും എന്നര്‍ഥം) പറയുന്നില്ലെ. സത്യം ആലോചിച്ചാ അന്യമതസ്ഥരുടെ വിയര്പ്പിലല്ലെ ഗള്‍ഫ് രാജ്യങ്ങള്‍ ഇന്നീ കാണുന്ന സമ്പന്നത(വികസനമല്ല, ഒരാണിപോലും സ്വന്തമായി ഏതെങ്കിലുമറബി ഉണ്ടാക്കിയിട്ടുണ്ടോ?) കൈവരിച്ചത്?അന്യമതസ്ഥരോട് കൂട്ട് കൂടുന്നെങ്കിലും മാനസികമായി വളരെ ഇടുങ്ങിയ ചിന്താഗതിയാണ് മിക്കമുസ്ലിങ്ങളീലും(എന്തിനു പറയുന്നു കള്ളൂം കുടിച്ച് നടക്കുന്ന മുസ്ലിങ്ങള്‍ പോലും പലപ്പോഴും ഇതില്‍ വിഭിന്നരല്ല എന്നാണ് ഞാന്‍ കണ്ടിരിക്കുന്നത്) ഇതെല്ലാം പറയാന്‍ നിനക്കെങ്ങനെയറിയാമെന്നാണോ എന്നോട് ചോദിക്കുന്നത്? സുഹൃത്തെ ഞാനൊരു മുസ്ലിം കുടുംബത്തിലാണ് ജനിച്ചത് മതങ്ങളൂടേ വ്യര്‍ഥത അറിച്ച് മതവിശ്വാസം തീരെയില്ല. എന്നാലും പള്ളീയിലൊക്കെ പോവാറുണ്ട്!!! മേല്‍പ്പറഞ്ഞ ശാപപ്രാര്‍ഥന കാരണം പള്ളീയില്‍ കേറാത്ത ഒരാളെ എനിക്കറിയാം അയാളും എന്നെപ്പൊലെ തന്നെ.
ഞാന്‍ മേല്‍ കമന്റില്‍ മനപ്പൂര്‍വമാണ് ശ്രീമാന്‍ എന്ന് പ്രയോഗിച്ചത്, മിക്കവാറും മതവാദികള്‍ക്ക് ഇഷ്ടമാവാറില്ല ആ പ്രയോഗം. ഇത്രയും നിസ്സാരമായ മാന്യമായ ഒരുപദം പോലും ഉള്‍ക്കൊള്ളാനാകാത്ത ആമാനസിക അവസ്ഥയെപ്പറ്റി ചിന്തിച്ച്നോക്കൂ....ഒരു സംഭവം ഉദാഹരിക്കട്ടെ, ഒരിക്കലൊരു കമ്പനിയിലേക്ക് ഫോണ്‍ ചെയ്തു, അറ്റെന്റ് ചെയ്ത നേപ്പാളിക്ക് എന്നെയറിയാം അവന് ചോദിച്ചു നീയെന്താ സലാം പറയാഞ്ഞത് എന്ന്, ഞാന്‍ ഉടന്‍ ഇംഗ്ലീഷില്‍ പറഞ്ഞു "മെ ഗോഡ് ബ്ലെസ്സ് യൂ" എന്ന്, അവന്: ഇതു നമ്മുടെ ഭാഷയല്ല. ഞാന്‍: മനസ്സിലായില്ല? അവന്: ഇതു മുസ്ലിം ഭാഷയല്ല ഞാന്‍: ഞാന്‍ ഇന്ത്യക്കാരന്, നീ നേപ്പാളി, നമ്മുടെ നാട്ടിലെ ഭാഷയല്ല അറബിയും, ഇംഗ്ളീഷും, ഏത് ഭാഷയില്‍ പറഞ്ഞാലും നിന്നെ ദൈവം അനുഗ്രഹിച്ചാപ്പോരെ അതൊ ദൈവത്തിന് അറബിയേ മനസ്സിലാവൂ എന്നുണ്ടൊ എന്ന്, പിന്നെ എന്നൊട് പറഞ്ഞിട്ട് കാര്യമില്ലാ എന്ന് ആശാന് മനസിലായി.
എന്റെ കമന്റു് ശെരീഖ്ജി തെറ്റിദ്ധരിച്ചോ എന്നു സംശയം തോന്നിയതിനാലാണ് ഈ വിശദീകരണമിടുന്നത്.
1. പേരിനോടിള്ള ഇഷ്ടം കൊണ്ടാണ് കുട്ടിക്ക് 'ഫാത്തിമ' എന്നു പേരിട്ടാലോ എന്ന് ആലോചിച്ചത്. അല്ലാതെ ഞാനോ എന്റെ പൂര്‍വ്വികരോ ഇസ്ലാം മത വിശ്വാസികളല്ല.
2. എനിക്ക് എതിര്‍ത്തുപറയാന്‍ നിവര്‍ത്തിയില്ലാത്ത ചില ആളുകളുടെ നിര്‍ബന്ധത്തെ തുടര്‍ന്നാണ് ആ പേരു മാറ്റേണ്ടി വന്നത്. എങ്കിലും ഞങ്ങള്‍ വീട്ടില്‍ കുട്ടിയെ 'പാത്തുമ്മ' എന്നു വിളിക്കുന്നുണ്ട്.
3. ഞാനൊരു മുസ്ലീം വിരോധിയല്ല. ഇസ്ലാം വിരോധിയാണ്. ഒരു നിരീശ്വരവാദി ആയതു കൊണ്ട്. അതുപോലെത്തന്നെ മറ്റുമതങ്ങളേയും വെറുക്കുന്നു. എന്റെ ഏറ്റവും അടുത്ത സുഹൃത്തുക്കളില്‍ ഒട്ടനവധി മുസ്ലിങ്ങള്‍ ഉണ്ട്. അവരില്‍ ഹാര്ഡ്ലൈനേഴ്സും ഉണ്ട്, മിതവാദികളും ഉണ്ട്. പക്ഷേ ഞങ്ങളുടെ സൌഹൃദത്തെ അതു ബാധിക്കാറില്ല.
4. ജീവിതം ക്ഷണികമാണ്, അത് ആഘോഷിക്കണം എന്ന് ഞാന്‍ വേറെ പലയിടത്തും പറഞ്ഞിട്ടുണ്ട്. പക്ഷെ ഒരു സോഷ്യല്‍ ആനിമല്‍ എന്ന നമ്മുടെ അതിരിനുള്ളില്‍ നിന്നാകണം എന്നാണ് ഞാന്‍ കരുതുന്നത്.
മറ്റു വിഷയങ്ങളില്‍ പ്രതികരിക്കുന്നില്ല. ഇപ്പോഴാണ് എനിക്കുള്ള മറുപടി ആയിരുന്നു ശെരീഖ്ജിയുടെ കമന്റെന്ന് മനസ്സിലായത്. അതിനാലാണ് വൈകിയത്.
ഓ.ടോ. ന് മാപ്പ്.
പ്രിയ സുഹൃത്ത് റഫീഖ് കീഴാറ്റൂര്‍.
താങ്കളുടെ ചോദ്യത്തില്‍ തന്നെ അതിന്റെ ശെരിയായ അര്‍ഥം ഇല്ലേ ?. പ്രവാചകന് ആ സമൂഹത്തിലെ ഭാരണാധികാരി ആയിരിക്കുകയയും ആ രാജ്യത്തെ കുഴപ്പമുണ്ടാക്കി ജനങ്ങളുടെ സ്വസ്ഥജീവിതത്തെ താറുമാറാക്കുകയും ചെയ്യുന്നവര്‍ക്ക് ഉള്ള ശിക്ഷയെ കുറിച്ചാണവിടെ പറയുന്നത്. എവിടെ യാണതില്‍ നിരപരാധികളെ കൊല്ലുന്നതിനെ കുറിച്ച് പറയുന്നത്. അത് വായിക്കുന്ന എതെരാള്‍ക്കും ആ അക്രമികളുടെ പരിധിയില്‍ ബില്‍ ലാദനെ പോലുള്ളവരും ഉള്‍പ്പെടുന്നു എന്നു മാത്രമേ കണ്ടെത്താന്‍ കഴിയൂ.
വീണ്ടും വീണ്ടും ഞാന്‍ തറപ്പിച്ചു പറയുന്നു ഇത്തരം ചവേര്‍ അക്രമണങ്ങളിലൂടെ നിരപരാധികളായ മനുഷ്യരെ കൊന്നു കൂട്ടുന്നവര്‍ക്ക് ഒരു തരത്തിലും ഇസ്ലാം എന്നു പറയാന്‍ അവകാശമില്ല. ഖുര്‍ ആന്റെ, പ്രവാചക ജീവിതത്തിന്റെ യാതൊരു പിന്‍ബലവും അതിനില്ല തന്നെ. പിന്നെ അവരുടേ ചെറുത്തു നില്‍പ്പുകള്‍ക്കുള്ള മുഖമറയായി ഇസ്ലാം മതത്തെ ദുരുപയോഗപ്പെടുത്തുംബോള്‍ അതിന് യഥാര്‍ത്ത ഇസ്ലാമതം ഉത്തരവാദിയുമല്ല. അത്തരം കുത്സിത പ്രവര്‍ത്തനങ്ങള്‍ക്കെതിരെയുള്ള അത്മാര്‍ഥമായ ശ്രമങ്ങള്‍ക്ക് പിന്തുണ പ്രഖ്യപിക്കുകയും, ജീവിത ഇടപെടലുകള്‍ നടത്താതിരിക്കുകയും ചെയ്യാത്തവന് മുസല്‍മാനുമല്ല. താങ്കള്‍ എന്തു കൊണ്ട് ആ വീഡിയോ ക്ലിപ്പുകള്‍ കണ്ടില്ല. അങ്ങിനെ കണ്ടിരുന്നെങ്കില്‍ ഈ ചോദ്യം ഇവിടെ അപ്രസക്ത മാവുമായിരുന്നു.
മായാവി എന്ന സുഹൃത്തെ.
താങ്കളുടെ ചോദ്യങ്ങളുടെ ഉത്തരമായി റഫീഖ് എന്ന സുഹൃത്തിന് എന്റെ പരിമിതമായ അറിവില്‍ ഞാന്‍ കൊടുത്ത ഉത്തരങ്ങളിലുണ്ട് എങ്കില്‍ പോലും ഒന്നു കൂടി പറയാം.
1. ബിന്‍ലാദന്റെ ചെറുത്തു നില്‍പ്പ് രാഷ്ട്രീയത്തിന്റെ ഇസ്ലാമീക മുഖത്തിന് ഇസ്ലാമീക പ്രമാണ പരമായി യാതൊരു അടിസ്ഥാനവുമില്ല.
2. പ്രവാചകനെ നിന്ദിക്കുന്ന തരത്തില്‍ എന്ത് പ്രവര്‍ത്തനം നടത്തിയാലും നിയമം അനുശാസിക്കുന്ന പരിധിക്കുള്ളില്‍ നിന്നു കൊണ്ട് അതിനെ പ്രതിരോധിക്കാന്‍ ഒരോ മുസല്‍മാനും ബാധ്യസ്തരാണ്. അതിന് അക്രമത്തിന്റെ, ആക്രോശങ്ങളുടെ വഴി ആരെങ്കിലും തിരഞ്ഞെടുക്കുന്നു വെങ്കില്‍ അതിന് ഇസ്ലാമിനെയല്ല പഴി ചാരോണ്ടത്. പ്രവാചകന്റെ ചിത്രം വരക്കുക എന്നതും ചരിത്രത്തിന്റെ യാതൊരു പിന്‍ബലവുമില്ലാതെ ആ മഹാനായ മനുഷ്യ സ്നേഹിയുടെ ജീവിതത്തെ കളങ്കപ്പെടുത്താനും ശ്രമിക്കുംബോള്‍ ഓരോ മുസല്‍മാനും ജീവന്റെ ജീവനെക്കാള്‍ അവന് സ്നേഹിക്കുന്ന കരളിന്റെ കഷ്ണമായ മുത്ത് മുഹമ്മദ് നബി (സ) വികലമായി ചിത്രീകരിക്കുംബോള്‍, അതിനെ പൗരന്റെ ആവിഷ്ക്കാര സ്വതന്ത്ര്യം എന്നു പറഞ്ഞ് ഉത്തരവാദിത്തപ്പെട്ട ഗവണ്മന്റ് ഇസ്ലാമോഫോബിയയുടെ യഥാര്‍ത്ത മുഖം കാണിക്കുംബോള്‍ മുസല്മാന് സമാധാനത്തിന്റെ അതിരുകള്‍ ലംഘിക്കാതെ തന്നെ സാധ്യമായ പ്രതിഷേധം അറിക്കുക തന്നെചെയ്യും. അറിയിച്ചിട്ടുമുണ്ട്, അവര്‍ അത്തരം മനുഷ്യരുടെ കൂട്ടയ്മകള്‍ക്കെതിരെ പടച്ച റബ്ബിനോട് ദു ആ ചെയ്യുകയും ചെയ്തിട്ടുണ്ട്. അത് നിക്ഷപക്ഷ മതികളായ മനുഷ്യര്‍ക്കെതിരെയല്ല. ജപ്പാനിലും, വിയറ്റ്നാമിലും, ക്യൂബയിലും, അഫ്ഗാനിസ്ഥാനിലും, ഇറാഖിലും, ഫലസ്തീനിലും, ചെച്നിയയിലും, ഗുജറത്തിലും, ലോകത്ത് എവിടെയും അസമാധാനത്തിന്റെ വിത്തു പാകുന്നവര്‍ക്കെതിരെ, മാനവീകതയുടെ ശത്രുക്കള്‍ക്കെതിരെ എപ്പോഴും അഞ്ചു നേരവും പടച്ചറബ്ബിനോട് ഒരു മുസല്മാന് പ്രാര്ഥിക്കുന്നുണ്ട്. ചില സമയങ്ങളില്‍ അതില്‍ ചിലരുടെ പേരുകള്‍ എടുത്ത് പറയാറുമുണ്ട്. അത് ലോകത്തുള്ള മുഴുവന്‍ അല്ലെങ്കില്‍ ആ രാജ്യത്തുള്ള മുഴുവന്‍ മനുഷ്യര്‍ക്കെതിരെയുമാണെന്ന് ധരിച്ച് അതിനെ ഇസ്ലാമിനെതിരെ അയുധമാക്കാന്‍ ശ്രമിക്കുന്നവരോട് ഒന്നുമാത്രമേ വീണ്ടും വീണ്ടും ഓര്‍മ്മ പെടുത്താനുള്ളൂ. കാറ്റ് വിതച്ച് കൊടുങ്കാറ്റ് കൊയ്യതിരിക്കുക.
തിന്മകള്ക്കെതിരെ അത്മാര്‍ഥമായ ഏത് ശ്രമങ്ങള്‍ക്കും ഒരു മുസ്ലീം എതിരല്ല. എതിരാണെങ്കില്‍ അവന് മുസല്‍മാനുമല്ല. കാരണം വര്‍ഗ്ഗീയതയെ കുറിച്ച് 14 നൂറ്റാണ്ടുകള്‍ക്ക് മുന്‍പ് തന്നെ ആ കാരുണ്യത്തിന്റെ പ്രവാചകന് താക്കീതു നല്‍കിയിട്ടുണ്ട്. മുന്‍ ധാരണകളുടെ പക്ഷപാതിത്വത്തിന്റെ തിമിരം ബാധിച്ചിട്ടില്ലെങ്കില്‍ ഹൃദയം കൊണ്ട് ഏറ്റു വാങ്ങിക്കെള്ളൂ ഈ വാക്കുകള്‍
"വര്‍ഗ്ഗീയത അത് അധര്‍മ്മത്തിന്റെ പാതയിലും സ്വന്തം ആളുകള്‍കളെ പിന്തുണക്കലാണ്. വര്‍ഗ്ഗിയതക്കുവേണ്ടി പോരാടിയവനും, സംസാരിച്ചവനും ആരും എന്നില്‍ പെട്ടവനല്ല".
അതെ ഞാനിവിടെ അഭിമാനത്തോടെ പ്രസ്താവിക്കുന്നു. ഞാന്‍ മുസല്‍മാനണ്. എന്റെ പോരാട്ടം ഏറ്റവും നല്ല മുസല്‍മാനകുക എന്നതിലെയ്ക്കാണ്. അത് കൊണ്ട് തന്നെ ഞാന്‍ മനസ്സിലാക്കിയ കാര്യങ്ങള്‍ അത് വിളിച്ചു പറയാന്‍ എനിക്കാരുടെയും പിന്തുണ ആവശ്യമില്ല അല്ലാഹുവിന്റെയും അവന്റെ പ്രവാചക ജീവിത മാത്രകയുമല്ലാതെ.
മുസല്‍മാനായി ജനിക്കുക എന്നതല്ല പ്രധാനം സുഹൃത്തെ മുസല്‍മാനായി ജീവിച്ചു മരിക്കുക എന്നതാണ്. മഹാത്മജിയുടെ വാക്കുകള്‍ ഇത്തരുണത്തില്‍ പ്രസക്തമാണ്. അത് "ഞാന്‍ ഹിന്ദുവാണ് പക്ഷെ എന്റെ മതം ഇസ്ലാം ആണ്" എന്ന്.
3. മതമില്ലാത്തവനും, മതമുള്ളവനും, ആര്‍ക്കും ഇസ്ലാം എതിരല്ല. അസമാധനത്തിന്റെ, അശാന്തിയുടെ, അക്രമത്തിന്റെ, ധിക്കാരത്തിന്റെ, ആര്‍ത്തിയുടെ, അഴിഞ്ഞാട്ടത്തിന്റെ, ... അങ്ങിനെ അമാനവീകതയുടെ വാക്താക്കള്‍ക്കെതിരെ ഇസ്ലാമിന്റെ നിയമങ്ങള്‍ അല്പം കര്‍ക്കശം തന്നെയാണ്. അത് ഭൗതികമായ സകല അടിമത്തങ്ങളില്‍ നിന്നും മനുഷ്യനെ മോചിപ്പിക്കുന്നു എന്നിട്ട് സര്‍വ്വലോക പരിപാലകനായ അതെ ഹിന്ദുവിന്റെയും, മുസല്‍ മാന്റെയും, ക്രസ്ത്യനിയുറ്റെയും, ജൂതന്റെയും, മതമുള്ളവന്റെയും, മതമില്ലാത്തവന്റെയും ദൈവമായ അല്ലാഹുവിന്റെ അടിമത്വത്തിലേയ്ക്ക് അവനെ നയിക്കുന്നു. അത് കോവലം കാട്ടികൂട്ടലുകളുടെ, അര്‍ഥരഹിതമായ ആചാരങ്ങളുടെ നിയമ സംഹിതയല്ല. ഒരു മനുഷ്യന്റെ ജീവിതത്തിലെ ജനനം മുതല്‍ മരണം വരെ അവന് അനുവര്‍ത്തിക്കോണ്ട നിയമ സംഹിതയാണ്. അത് കൊണ്ട് തന്നെ ലോകത്ത് സ്വന്തം സ്വര്‍ഥ താല്‍പ്പര്യങ്ങള്‍ക്കുവേണ്ടി മനുഷ്യ മസ്തിഷ്ക്കങ്ങളെ മയക്കി കിടത്താന്‍ വെംബല്‍ ക്കൊള്ളുന്നവര്‍ക്ക് ഇസ്ലാം കണ്ണിലെ കരടവുന്നു. അവര്‍ ഇസ്ലാമിനെതിരെ കുതന്ത്രങ്ങള്‍ മെനയുന്നു. ചിലര്‍ അതില്‍ വീണുപോയി ഇസ്ലാമിനെതിരെ എറിയാന്‍ കല്ലുകളെടുത്ത് ക്യൂ നില്ക്കുന്നു. അഭിമാനപൂര്‍വ്വം ഞാന്‍ പറയുന്നു പതിരുകള്‍ കാറ്റത്ത് പാറിപോവുകയും കാര്‍മേഘം നീങ്ങീ സത്യം കൂടുതല്‍ വെളിവാകുകയും ചെയ്യുമെന്നല്ലാതെ ഒന്നും സംഭവിക്കുന്നില്ല. ഇസ്ലാം എന്തെന്നറിയാത്ത പ്രവാചകന് എന്തെന്നറിയാത്ത ഡെന്മാര്ക്കുകാരന് പ്രവാചകനെ കുറിച്ചു പഠിക്കുന്നു. ഇസ്ലമോഫോബിയയുടെ ചരടുവലികള്‍ നടത്തുന്ന യു.സ് ഭരണ ചക്രങ്ങളുടെ കയ്യാളുകളില്‍ നിന്നു വരെ (ഒരു മാസം മുപ്- ആന്ദ്രേ കാഴ്സണ് 33 ) ഇസ്ലാമിലെയ്ക്ക് ആളുകള്‍ ഒഴുകികൊണ്ടിരിക്കുന്നു.
5. അവസാനമായി ഇസ്ലാം എല്ലാ അനീതികള്‍ക്കും സമരസപ്പെടുന്ന അല്ലെങ്കില്‍ മനുഷ്യന്റെ എല്ല പേക്കുത്തുകള്‍ക്കും അനുവാദം നല്കുന്ന ഒരു നിയമസംഹിതയല്ല അതിന് കര്‍ശനമായ അതിര് വരബുകളുണ്ട്. അത് അംഗീകരിക്കാന്‍ കഴിയുന്നവര്‍ക്ക് ഇസ്ലാമിന് അടിമപ്പെടാം അതല്ല അതില്‍ വിയോജിക്കുന്നവര്‍ക്ക്, ഈ ഭൗതീകജീവിതം ഇവിടെ തന്നെ തീര്‍ന്നു എന്നു വിശ്വസിക്കുന്നവര്‍ക്ക് അവരുടെ വഴിയും തിരഞ്ഞെടുക്കാം അതിനുള്ള ഇഛശക്തിയും പ്രവര്‍ത്തന ചിന്താസ്വതന്ത്ര്യവും ഒരു നിശ്ചിത സമയം വരെ ഒരോരുത്തര്‍ക്കും നല്കപ്പെട്ടിട്ടുണ്ട്. അതില്‍ കൈകടത്താന്‍ ഒരാളെയും ഇസ്ലാം അനുവദിക്കുന്നില്ല. അത് കൊണ്ട് ഇസ്ലാമിനെ പ്രതിക്കൂട്ടില്‍ നിറുത്തി ചൂണ്ടുനതിന് മുന്‍പ് കാര്യങ്ങള്‍ എന്താണ് എന്നു സത്യസന്ധമായി പഠിച്ച് മാനവദ്രോഹികള്‍ ക്കെതിരെ നമുക്ക് പടപൊരുതാം, ആശയം കൊണ്ടും, നിയമത്തിന്റെ പരിധിക്കുളില്‍ നിന്നുകൊണ്ടും അതിന് ഏത് മുസല്‍മാനും എതിരല്ല. ഈ ഞാനും. ഇതെക്കെ പറഞ്ഞതിനുശോഷവും പിന്നെയും നിങ്ങള്‍ തെലിപ്പുറമുള്ള അഭ്യസങ്ങളുമായാണ് മുന്നോട്ട് പോകുന്നെതെങ്കില്‍ അതില്‍ യാതൊരു സാംഗാത്യവും ഞാന്‍ കാണുനുമില്ല.
ഇതൊക്കെ വായിച്ചും നിങ്ങള്‍ക്ക് ഞാനൊരു തീവ്രവാദിയും മൗലീകവാദിയുമായി തോനുന്നു വെങ്കില്‍ എനിക്കൊന്നെ നിങ്ങളെ ഓര്‍മ്മപെടുത്താനുള്ളൂ. അതെ ഞാന്‍ തീവ്രമായി എന്റെ ആശയങ്ങളില്‍ വിശ്വാസിക്കുന്നു. അതു പോലെ യഥാര്‍ത്തമായ മതവിശ്വാസത്തിന്റെ മൗലീകതയിലും ഞാന്‍ വിശ്വാസിക്കുന്നു. നിങ്ങള്‍ എന്നെ കുറിച്ച് എന്തു കരുതും എന്നു വിചാരിച്ച് എനിക്ക് ശെരിയെന്ന് തോനുന്ന കാര്യം വിളിച്ചു പറയാതിരിക്കാന്‍ എനിക്ക് കഴിയില്ല. സഹോദരങ്ങളെ. വീണ്ടും വീണ്ടും ഞാനാ വാക്യം നിങ്ങളെ ഓര്‍മ്മപ്പെടുത്തുന്നു. "മനുഷ്യ സമൂഹം എല്ലാവരും ഒരു പിതാവിന്റെയും മാതവിന്റെയും സന്തതി പരംബരകള്‍" അതുകൊണ്ട് തന്നെ ഈ സംവാദ കോളത്തിനപ്പുറത്ത് നിങ്ങളെല്ലാം എന്റെ സഹോദരങ്ങള്‍. അത് വെളുത്തവനായാലും കറുത്തവനായലും, മതമുള്ളവനായലും മതമില്ലാത്തവനായാലും. നിങ്ങളോട് എനിക്കുള്ള ഐക്യദാര്‍ഢ്യം അത് നിങ്ങളിലെ സത്യസന്ധമായ ഇടപെടലുകളില്‍ മാത്രം.
അക്ഷരതെറ്റുകള്‍ ക്ഷമിക്കു സഹോദരരെ.
അഞ്ചു മണിച്ചേട്ടാ......താങ്കളുടെ ചിന്തകള്‍ക്ക് സ്വാതന്ത്ര്യമുണ്ടെങ്കില് ഒന്നിടപെടൂ.....
പ്രിയ ശെരീഖ്.
എനിക്ക് വ്യകതമായില്ല കാര്യങ്ങള്‍.
ഖുര്‍ആന്‍ മുഴുവന്‍ സര്‍വ്വകാല പ്രസ്ക്തമെന്ന് പറയുകയും.ഇതേപോലുള്ള വാക്യങ്ങള്‍ ചൂണ്ടിക്കാണിക്കുബോള് അത് ആ സന്ദര്‍ഭത്തില്‍ മാത്രം പ്രസ്ക്തമെന്നും പറ്യുന്നതിന് രീതിശാസ്ത്രം എനിക്കു മനസിലായില്ല.
താങ്ങള് ഈചര്‍ച്ചയില്‍
(വി.ഖു. 5:32 ){വല്ലവനും അകാരണമായി ഒരാളെ കൊന്നാല്‍ അവന് ഈ ലോകത്തുള്ള മുഴുവന്‍ മനുഷ്യരെയും കൊന്നവനെ പോലെയാണ്. വല്ലവനും ഒരളുടെ ജീവന് രക്ഷിച്ചാല്‍ അവന് ഈ ലോകത്തുള്ള മുഴുവന്‍ മനുഷ്യരെയും രക്ഷിച്ചവനെ പോലെയാണ്.}
ഈ വാചകം ചൂണ്ടിക്കാണിച്ചത് ഈ വാചകം സര്‍വ്വകാല പ്രസ്ക്തമെന്ന രീതിയിലല്ലെ. താങ്ങള് എനിക്കു തന്ന മറുപടി അനുസരിച്ചാണെങ്കില്‍ ഈ വചനം അന്നത്തെ ഇസ്രായേല്‍ക്കാര്‍ക്കു മാത്രം ബാധകമാവുന്നതല്ലെ.
5-32 ന്റെ പൂര്‍ണ്ണ രൂപം ഇങ്ങിനെ.
{അക്കാരണത്താല്‍ ഇസ്രായീല്‍ സന്തതികള്‍ക്ക് നാം ഇപ്രകാരം വിധിനല്‍കുകയുണ്ടായി: മറ്റൊരാളെ കൊന്നതിന് പകരമായോ, ഭൂമിയില്‍ കുഴപ്പമുണ്ടാക്കിയതിന്റെ പേരിലോ അല്ലാതെ വല്ലവനും ഒരാളെ കൊലപ്പെടുത്തിയാല്‍, അത് മനുഷ്യരെ മുഴുവന്‍ കൊലപ്പെടുത്തിയതിന് തുല്യമാകുന്നു. ഒരാളുടെ ജീവന് വല്ലവനും രക്ഷിച്ചാല്‍, അത് മനുഷ്യരുടെ മുഴുവന്‍ ജീവന് രക്ഷിച്ചതിന് തുല്യമാകുന്നു. നമ്മുടെ ദൂതന്മാര് വ്യക്തമായ തെളിവുകളുമായി അവരുടെ ( ഇസ്രായീല്യരുടെ ) അടുത്ത് ചെന്നിട്ടുണ്ട്. എന്നിട്ട് അതിനു ശേഷം അവരില്‍ ധാരാളം പേര് ഭൂമിയില്‍ അതിക്രമം പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുകയാണ്.}
ചില സമയങ്ങളില്‍ അതില്‍ ചിലരുടെ പേരുകള്‍ എടുത്ത് പറയാറുമുണ്ട്. അത് ലോകത്തുള്ള മുഴുവന്‍ അല്ലെങ്കില്‍ ആ രാജ്യത്തുള്ള മുഴുവന്‍ മനുഷ്യര്‍ക്കെതിരെയുമാണെന്ന് ധരിച്ച് അതിനെ ഇസ്ലാമിനെതിരെ അയുധമാക്കാന്‍ ശ്രമിക്കുന്നവരോട് ഒന്നുമാത്രമേ വീണ്ടും വീണ്ടും ഓര്‍മ്മ പെടുത്താനുള്ളൂ. കാറ്റ് വിതച്ച് കൊടുങ്കാറ്റ് കൊയ്യതിരിക്കുക.
ശെരീഖ് ഇപ്പോള്‍ വ്യക്തമായി എന്താണ് നിങ്ങള്‍ക്ക് പറയാനുള്ളതെന്ന്.
കൊടുങ്കാറ്റ് കൊയ്ത ചിലരുടെയെങ്കിലും ചിത്രം മനസ്സിലുള്ളതും കൊണ്ടും അവരെ ഞാന്‍ മഹാന്മാര് എന്നോ നിരപരാധികള്‍ എന്നോ മനസ്സില്‍ കൂട്ടുന്നത് കൊണ്ടും നിങ്ങളുടെ വിഷം കലര്‍ന്ന മനസ്സിനോട് സഹതാപം മാത്രം.
‘മുസ്ലീം എന്ന അവസ്ഥാവിശേഷം‘ ഇത്രയും ഒക്കെ ആയിത്തീര്ന്നതിനും പിന്നില്‍ നിങ്ങളെ പോലെ ഉള്ളവര്‍ തന്നെയാണ് സുഹൃത്തേ. ഇതീ ഭാഷയില്‍ പറയേണ്ടി വരുന്നതില്‍ തികഞ്ഞ ദുഃഖം ഉണ്ട്.
നിങ്ങളുടെ സഹോദരാ എന്ന വിളിയുടെയും മുട്ടിനുമുട്ടിനുള്ള വിശ്വമാനവികതയുടെ പ്രഘോഷണത്തിന്റെയും അര്‍ത്ഥം എല്ലാവരും ഒരു കുടുംബവും ഒരു രാഷ്ട്രവും ഒരു ജനതയും ഒരു പ്രവാചകനും ഒരൂ നിയമവും ഒരു ദൈവവും ആണെന്ന ഇസ്ലാമിക സങ്കല്പം ആണെന്ന് മനസ്സിലാക്കാനും അതിനെ സാമൂഹ്യമായ അര്‍ത്ഥം തിരിച്ചറിയാനും കഴിയുന്നുണ്ട്. എല്ലാ ഫാസിസ്റ്റ് പ്രസ്ഥാനങ്ങളും ഐക്യം എന്ന സങ്കല്പത്തെ ദുരുപയോഗം ചെയ്തിട്ടും ഉണ്ട്.
മധുരം കലര്‍ന്ന സൌമ്യമായ വിഷം ആണ് നിങ്ങളുടെ ഭാഷ. അതിന്റെ അപകടം ചന്തസ്ഥലങ്ങളില്‍ പൊട്ടിത്തെറിക്കുന്ന ബോബുകളെക്കാള് വലുതാണെന്ന് എനിക്കറിയാം. കാരണം അതാണ് മാനവികതയുടെ അര്‍ത്ഥം അറിഞ്ഞ നല്ല മുസല്മാന്മാരെക്കൂടി മതഭ്രാന്തന്മാരാക്കുന്നത്.
ഇനി നിങ്ങള്‍ക്ക് എന്റെ മറുപടി ഇല്ല.നിങ്ങള്‍ മറുകുറിയായി എന്തെഴുതിയാലും അത് വായിക്കാനും ഞാനില്ല..
ഇന്ന് എന്തുകൊണ്ട് ഈ സ്ഥിതി വന്നു എന്നു ആലോചിക്കുന്നത് നല്ലതാണ് . അതിന് പ്രധാന കാരണം എവിടെയെങ്കിലും ആരെങ്കിലും ഒരാള്‍ ഇസ്ലാമിനെതിരായി പറഞ്ഞു അല്ലെങ്കില്‍ പ്രവര്‍ത്തിച്ചു എന്ന് കേട്ടാല്‍ ഹാലിളകുന്ന അന്ധമായ (ദൃഢമായ) മതവിശ്വാസം തന്നെയല്ലേ?. ഞാന്‍ കണ്ടിടത്തോളം 70-80% ഇസ്ലാം വിശ്വാസികളും അങ്ങനെ തന്നെ. മതഗ്രന്ഥത്തെ ചോദ്യം ചെയ്താല്‍ പോലും അസഹിഷ്ണുത പുലര്‍ത്തുന്നവര്‍. എത്ര പഠിപ്പുള്ളവനും അതില്‍ പെടും എന്ന് ഖേദപൂര്‍വ്വം പറയേണ്ടി വരുന്നു. മറ്റ് മതങ്ങളില്‍ കഠിനവിശ്വാസികള് 50%-ലും താഴെയാണെന്ന് തോന്നുന്നു. (ഇതെല്ലാം എന്റെ സ്വന്തം കണക്കാണ്. തെളിവൊന്നുമില്ല)
ഇനി ഷെരീഖേ.. യുട്യൂബില്‍ കാണുന്നതെല്ലാം കേട്ട് പഠിച്ച് അത് എല്ലാം ശരിയാണെന്ന് പറഞ്ഞാല്‍ , ഇതിലും കൂടുതല്‍ ലിങ്കുകള്‍, മലബാറിലെ സുന്നി-മുജാഹിദ് സംവാദങ്ങളുടേതായി യുട്യൂബില്‍ ഉണ്ട് എന്ന് പറയേണ്ടി വരും. അതിലും ഉള്ളത് ഇസ്ലാം പ്രഭാഷണങ്ങളും സംവാദങ്ങളും തന്നെയാണ്. (അവര്‍ തമ്മില്‍ തര്‍ക്കിക്കുന്നത് കേട്ടാല്‍ ഖൂറാനെ പറ്റി പോലും സംശയം ഉള്ള പോലെ തോന്നില്ലേ). പറഞ്ഞു വന്നത് ഇങ്ങനെയുള്ള ഒരു സംമ്മേളനത്തിന്റെ ലിങ്ക് മാത്രം എടുത്ത് കാണിക്കുന്നതില്‍ വലിയ അര്‍ഥം ഒന്നുമില്ല. ഈ പറയുന്ന കാര്യങ്ങള്‍ "തലയില്‍ ആള്‍താമസമുള്ള" എല്ലാവര്ക്കും മനസ്സിലാകുന്നത് തന്നെ. (ആ പ്രഭാഷണം മുഴുവന്‍ കേള്‍ക്കാനൊന്നും എനിക്ക് സമയമില്ല എന്നറിയിക്കട്ടെ). ഭീകരത എന്നുള്ളത് ഒരു മതത്ത്ന്റെ മാത്രം കുത്തകയാണെന്നൊന്നും വിശ്വസിക്കുന്നവനല്ല ഞാന്‍. കാവലാന്‍ പറഞ്ഞപോലെ, ഇവിടെ പ്രവാസ ജീവിതത്തില്‍ മറ്റു മതങ്ങളില്‍ ഉള്ളവരേക്കാള്‍ കൂടുതല്‍ ഇസ്ലാം മതത്തില്‍ പെട്ട കൂട്ടുകാരുമായി ഇടപെടുന്നവനാണ് ഞാനും. അവരെല്ലാവരും തീവ്രവാദികളാണെന്നൊന്നും ആരും പറയുന്നില്ല. (അതു പോലെ തന്നെ "room available, only for muslims" എന്നത് ഇവിടെ കോമണ്‍ ആണ്. ബാച്ചിലേഴ്സിനു മാത്രമല്ല, ഫാമിലിക്കും ഇത് ബാധകം ആണ്.)
വളരെ നല്ല മനുഷ്യര്‍ ധാരാളം ഉള്ള സമൂഹം തന്നെയാണ് ഇന്ന് ഇസ്ലാം ജനത. പക്ഷേ ഈ പേരിന് കളങ്കം വരുത്താന്‍ തീവ്രമായ മതവികാരം ഉള്ള കുറെ അധികം പേര് ലോകത്തിന്റെ പല ഭാഗങ്ങളിലും ഉണ്ട്, പുതിയതായി വളര്‍ന്നു വരുന്നു എന്നതാണ് വസ്തുത. അതിനു ഒരു ബിന്‍ലാദനെ മാത്രം കുറ്റപ്പെടുത്തുവാന്‍ എനിക്കാവില്ല. ബിന്‍ ലാദനെ പോലെ പല പല ആള്ക്കാര് ലോകത്തിന്റെ പല ഭാഗങ്ങളില്‍ വിശ്വാസത്തിന്റെ പേരില്‍ തീവ്രവാദത്തിലേക്ക് ചായുന്നു എന്നതാണ് ഇസ്ലാം നേരിടുന്ന പ്രധാന പ്രശ്നം എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. മുസ്ലീം പേരുകാരെ പോലും സംശയിക്കാന്‍ ഇട വരുത്തിയതും ഈ പ്രവര്‍ത്തനങ്ങള്‍ തന്നെയല്ലേ?
ഇങ്ങനെയുള്ള വിഷയങ്ങളില്‍ ഷെരീഖും കൂട്ടുകാരും പറയുന്നത്, ഇവരൊന്നും യഥാര്‍ത്ഥ ഇസ്ലാം വിശ്വാസികള്‍ അല്ല എന്നാണ്. അപ്പോള്‍ യഥാര്‍ത്ഥ വിശ്വാസിയെ എങ്ങനെ തിരിച്ചറിയും? തീവ്രവാദിയെ എങ്ങനെ തിരിച്ചറിയും. ഈ കണ്ഫ്യൂഷന് ഉണ്ടാകാന്‍ ആരാണ് കാരണം എന്ന് ചിന്തിക്കൂ...
സഹോദര റഫീഖ്;
ഖുര്‍ ആന്‍ സര്‍വ്വകാല പ്രസക്തം തന്നെ. അതിലെ വാചകങ്ങളും കാര്യങ്ങളും എല്ലാം പ്രസക്തം തന്നെ.
ഖുര്‍ ആന്‍ കാലങ്ങളില്‍, നിന്നും ചരിത്രങ്ങളില്‍ നിന്നും ഉപമകളെ ഉയര്‍ത്തികാട്ടിയും എല്ലാമാണ് മനുഷ്യരോട് സംവദിക്കുന്നത്. ലോകത്ത് എല്ലാകാലത്തും വ്യത്യസ്ത ജനവിഭാഗങ്ങളിലെയ്ക്കായി വ്യത്യസ്തപ്രവാചകന് മാരെ നിയോഗിച്ചിട്ടുണ്ട്. അവര്‍ക്കൊക്കെ നിയമങ്ങളും അനുശാസനങ്ങളും നല്‍കിയിട്ടുണ്ട്. അവസാനമായി ലോകത്തുള്ള മുഴുവന്‍ മനുഷ്യരിലേക്കുമായി ഖുര്‍ ആന്‍ അവതരിച്ചു അതില്‍ ചിലപ്പോള്‍ മുന്പുള്ളവരോട് താക്കീതു ചെയ്ത സന്ദര്‍ഭവും ചരിത്രവുമെല്ലാം വരുന്നുണ്ട്. അത്രേ അതിലുള്ളൂ.
തങ്കളുടെ ഒരു സംശയം ചില കാര്യങ്ങള്‍ പറയുംബോള് ആ ചരിത്രപശ്ചത്തലത്തിന്റെ പ്രസക്തി എടുത്ത് പറയുന്നത് ആതേ പോലുള്ള പശ്ചാത്തലം ഇന്ന് സംജാതമായിട്ടില്ലാത്തത് കൊണ്ടാണ്. അതേപോലുള്ള ചരിത്രപശ്ചാത്തലം അവര്ത്തിക്കുംബോള് അത് പ്രാവര്‍ത്തികവുമാണ്. ഒന്നുകൂടിവിശദീകരിക്കാം. സമൂഹത്തില്‍ കുഴപ്പമുണ്ടാക്കുന്ന വ്യക്ത്യകള്ക്കോ സമൂഹത്തിനോ നേരെ ഇസ്ലാമീക ഭരണം നടക്കുന്ന ഒരു രാജ്യത്ത് ഭരണാധികാരിയും ജനങ്ങളും അനുവര്‍ത്തിക്കേണ്ട കാര്യത്തെ കുറിച്ചാണ് താങ്കള്‍ ആദ്യകമാന്റില് ചോദിച്ചത്. ഇന്ന് ഇന്ത്യയില്‍ അല്ലെങ്കില്‍ മറ്റു രാജ്യങ്ങളില്‍ ഒരോ പ്രശ്നങ്ങള്‍ക്കും നേരേ അവിടുത്തെ ഭരണഘടന അനുശാസിക്കുന്ന നിയമങ്ങള്‍ ഉണ്ട്. അത് പിന്‍പറ്റല്‍ ആണ് മുസല്മാന് അഭികാമ്യം അതേ പാടുള്ളൂ താനും.
പിന്നെ ഒരു രാജ്യത്ത് മുസല്മാന് എന്ന രീതിയില്‍ അവന്റെ മതം അനുസരിച്ച് ജീവിക്കാനും, അവന്റെ സ്വത്തുകളോ മറ്റോ സംരക്ഷിക്കാന്‍ യാതൊരുവിധ വഴികളും ഇല്ലാതെ വരുംബോള് യുദ്ധവും ചെറുത്ത് നില്‍പ്പും അനുമതിയുണ്ട്. പക്ഷെ അപ്പോഴും നിരപരാധികളുടെ ചേരയൊഴുക്കാന് യാതൊരു നിയമ സാധുതയും ഇസ്ലമിലില്ല്.
ചരിത്രത്തിന്റെ വെള്ളി വെളിച്ചത്തില്‍ പ്രവാചകന്റെ ജീവിതം വ്യക്തമായി രേഖപ്പെടുത്ത പെട്ടിട്ടുണ്ട്. അതൊരു വട്ടം ഒന്നു കണ്ണോടിച്ചാല്‍ പലതിനും ഉത്തരം കിട്ടിയേക്കാം. കാരണം പരിശുദ്ധ ഖുര്‍ ആനിന്റെ പരിഛേദം ആണ് ആ പുണ്യ പുംഗവന്റെ ജീവിതം.
കൂടുതല്‍ ശ്രദ്ധയോടെ മുന്‍ വിധികളില്ലാതെ ഖുര്‍ ആനും പ്രവാചക ജീവിതവും വായിക്കാന്‍ ശ്രമിക്കൂ ഈ പടു പാമരനായ എന്നിലേയ്യ്ക്ക് ചോദ്യങ്ങള്‍ എറിയുന്നതിന് മുന്‍പ്.
എന്റെ ബലഹീനമായ അറിവിന്റെ അടിസ്ഥാനത്തിലും താങ്കളോട് ഇതിനെ പറ്റി എനിക്കറിയാവുന്ന കാര്യങ്ങള്‍ പങ്കുവെക്കുന്നത് നാളെ റബ്ബിന്റെ കോടതിയില്‍ എന്റെ കണക്കുകളിലേയ്ക്ക് കയ്യൊപ്പ് ചാര്‍ത്താം എന്നുള്ള മോഹത്തില്‍ മാത്രമാണ്.നിറുത്തട്ടേ സഹോദര....
ഗുപ്തനും താങ്കള്‍ വായിച്ചാലും ഇല്ലെങ്കിലും. അനില്‍ ശ്രീക്കും.
ഞാന്‍ എന്റെ മനസാക്ഷിയെ വഞ്ചിച്ചല്ല ഇവിടെ കാര്യങ്ങള്‍ വിളിച്ചു പറയുന്നത് . താങ്കള്‍ക്കെന്നെ അതില്‍ നിന്ന് തീവ്രവാദി എന്നു വിളിക്കാന്‍ തോന്നുന്നുവെങ്കില്‍ എനിക്ക് യാതൊരു വിഷമവുമില്ല സുഹൃത്തെ.
പിന്നെ അനില്‍ ശ്രീ പറയുന്ന ഹാലിളക്കം എന്താണ് എന്നു പറഞ്ഞു തരു. എനിക്ക് തോനുന്നത് ഞാനി പറയുന്നത് പോലും ഹാലിളക്കത്തില്‍ പെടുമെന്നാണെങ്കില് അതെ ഹാലിളക്കം ഉണ്ട്. അത് മുസല്‍മാന്റെ വിശ്വാസ ദാര്‍ഢ്യം ആണ്. അടയാള പ്പെടുത്തുന്നത്. നിങ്ങള്‍ പറയുന്ന ആരോപണങ്ങള്‍, സത്യസന്ധതയുടെ കണികപോലും മില്ലാത്ത പുലഭ്യം പറച്ചിലുകള്‍ക്ക് മറുപടി പറയാന്‍ അതല്ല കാര്യം സത്യം ഇതാണ് എന്നു വിളിച്ചു പറയാതിരിക്കാന്‍ മുസല്മാനവില്ല. അവന് അല്ലാഹുവിന് മാത്രമേ അടിമപ്പെട്ടിട്ടുള്ളൂ. ഒരോ മുസല്‍മാനും അവന്റെ വിശ്വാസം അവന്റെ ജീവിതത്തിന്റെ ഒരോ നിശ്വാസത്തിലും നിറയുന്ന അനുഭവമാണ്. വാലും ചുരുട്ടി മാളത്തിലൊളിക്കുന്ന കള്ളു കുടിക്കുന്ന പെണ്ണു പിടിക്കുന്ന തെറിപറയുന്ന പലിശ മേടിക്കുന്ന ഭൗതീക ജീവിതത്തിന്റെ ക്രയ വിക്രയങ്ങളില്‍ മതത്തെ വിറ്റു കാശാക്കുന്നവരെ മാതൃമേ നിങ്ങള്‍ക്ക് പഥ്യമുണ്ടാവൂ എങ്കില്‍ അതിന് യഥാര്‍ത്ത മുസല്‍മാനെ കിട്ടില്ല. അവന് ഈ ഭൗതീക ജീവിതത്തിന്റെ സത്യസന്ധതയില്‍ തന്നെയാണ് മുല്ല്യം കാണൂനത്, അതു കൊണ്ട് മാത്രമേ നാളേ പരലോകത്തില്‍ രക്ഷയുള്ളു എന്നവന് ഉറച്ചു വിശ്വാസിക്കുന്നത് കൊണ്ട് കൂടിയാണത്. അരെങ്കിലും വികാരപരമായി അതിരു വിടുന്നു വെങ്കില്‍ അതവരുടെ മാത്രം പ്രശ്ന്മാണ്. ഇസ്ലാമിന്റെയല്ല.
ഞാന്‍ എന്റെ ജീവിതം കൊണ്ടണ് മാനവീകത കാണീക്കുന്നത് അല്ലാതെ വാക്കുകള്‍ കൊണ്ടല്ല. ഹിന്ദുവിനും കൃസ്ത്യനിക്കും ഒപ്പം തന്നെയാണ് ഞനെന്റെ റൂം പങ്കുവെക്കുന്നത്. അവര്‍ വെക്കുന്ന ഭക്ഷണം തന്നെയാണ് ഞാന്‍ കഴിച്ചു കൊണ്ടിരിക്കുന്നത്. എന്റെ വിഷമങ്ങളില്‍ അവരും അവരുടെതായ പ്രശ്നങ്ങളില്‍ ഞാനും ഇടപെടലുകള്‍ നടത്താറുണ്ട്. പങ്കുവെപ്പും, സഹകരണവും, മതമൈത്രീയുമെല്ലാം ജീവിതം കൊണ്ടാണ് തെളിയിക്കേണ്ടത്. അല്ലാതെ ആശയങ്ങളെ അടിയറവെച്ചല്ല.
ആമശയം അല്ല വലുത് ആശയം തന്നെയാണ് എന്നു ഞാന്‍ ഉറച്ചു വിശ്വാസിക്കുകയും തെലിപ്പുറമുള്ള അഭിനയങ്ങളുടെ ഇടപെടലുകള്‍ക്കെതിരെ ഞനെന്നെ അടയാള പ്പെടുത്തുക തന്നെ ചെയ്യും. നിങ്ങളെന്നെ തീവ്രവാദിയെന്ന് മുദ്രചാര്ത്തിക്കോള്ളൂ. എന്റെ ഹൃദയത്തില്‍ എന്താണ് എന്നറിയുന്നവന് അല്ലാഹുവാണ്. അതു പോലെ നിങ്ങളുടെയും. അത് കൊണ്ട് നിങ്ങള്‍ ഓടിയൊളിച്ചോളൂ സത്യങ്ങളില്‍ നിന്ന് പിന്തുണപ്രഖ്യാപിക്കാന്‍
ധാരളം പേര് ഉണ്ടായേക്കാം ചിലപ്പോള്‍ കുറച്ചുകാലം അല്ല്ലെങ്കില് നിങ്ങളുടെ സമയം അവസാനിക്കും വരെ മാത്രം ഓര്‍മ്മിച്ചോളൂ അത് മാത്രം.
വീണ്ടും എന്റെ ആത്മവീര്യത്തിന്റെ സത്യസന്ധമായ ഹൃദയം തുറന്ന് പ്രഖ്യപിച്ച് കൊണ്ട് പറയട്ടെ നിങ്ങള്‍ എന്റെ സഹോദരങ്ങള്‍ തന്നെ. പക്ഷേ ജീവിതത്തിനപ്പുറത്ത് ആശയ സംവാദ കോളങ്ങളില്‍ നിങ്ങളോട് എനിക്ക് വിയോജിപ്പുകള്‍ ഉണ്ട് അത് തന്നെയാണ് ഞാന്‍ വീണ്ടും വീണ്ടും പ്രഖ്യപിക്കുന്നത്. അതിന് വെറുപ്പിന്റെ രാഷ്ട്രീയമല്ല അടിസ്ഥാനം സത്യസന്ധമായ ജീവിത ഇടപെടലുകള്‍ മാത്രമാണ്. അതടിയറവെക്കാന് എനിക്ക് നിര്‍വ്വാഹമില്ല. ഒരു മുസല്‍മാനും നിര്‍വ്വാഹമില്ല.
പിന്നെ ഇന്നത്തെ ഭീകരവാദപ്രശ്നം അത് ഇസ്ലാം നേരിടുന്ന പ്രശ്നമല്ല. മാനവീകത നേരിടുന്ന മൊത്തം ജനസമൂഹം നേരിടുന്ന പ്രശ്നമാണ്. അതിന് വികാരപരമായും, വിവേചനപരമായും അല്ല കാര്യങ്ങള്‍ നേരിടേണ്ടത്. സത്യസന്ധമായാണ്. അല്ലെങ്കില്‍ അത് ബാധിക്കാന്‍ പോകുന്ന ഒരു തരത്തിലല്ലെങ്കില്‍ മറ്റൊരു തരത്തില്‍ നമ്മെ എല്ലാവരെയുമാണ്. അതാണ് ഞാന്‍ പറഞ്ഞ മുന്‍പ് വിനയന് എന്നൊരു സുഹൃത്ത് എന്റെ ബ്ലോഗില്‍ ഇട്ട കമാന്റിന്റെ ഭാഗം. അതെ കാറ്റ് വിതച്ച് കൊടുങ്കാറ്റ് കൊയ്യാതിരിക്കാന്‍ നമുക്ക് ശ്രമിക്കാം.
ബിന്ലാദന്മാര്ക്കെതിരെ, താലിബാനിസ്റ്റ് ചിന്തഗതികള്‍ ക്കെതിരെ, ബുഷ് പ്രഭൃതികള്ക്കെതിരെ, സയണിസ്റ്റ് വലതുപക്ഷ അച്ചു തണ്ടുകള്ക്കെതിരെ, സംഘ് പരിവാരങ്ങള്‍ക്കെതിരെ അങ്ങിനെ മനുഷ്യത്വത്തിന് മാനവീകതക്കെതിരാവുന്ന ഏത് ചിദ്രശക്തികള്ക്കെതിരെയും നമ്മുക്കൊന്നിക്കാം അതിന് എന്റെ വിശ്വാസം തടസ്സമാണ് എന്നു നിങ്ങള്‍ക്ക് തോനുന്നുവെങ്കില് നിങ്ങള്‍ക്ക് നിങ്ങളുടെ വഴി എനിക്കെന്റെ വഴി.
ഷെരീഖേ.. താങ്കളെ ഒരിക്കലും ആ ഹാലിളകിയവരുടെ കൂടെ ഞാന്‍ കണ്ടിട്ടില്ല.. താങ്കളുടെ പേരു പറഞ്ഞ് എഴുതിയത് മാത്രമേ താങ്കളോടായി പറഞ്ഞിട്ടുള്ളൂ. അതിലൊന്നും ഞാന്‍ താങ്കളെ അങ്ങനെ പറഞ്ഞിട്ടില്ല. തീവ്രവാദം തലക്കു പിടിച്ചവരെ ആണ് ഞാന്‍ ആദ്യ ഭാഗത്ത് പരാമര്‍ശിച്ചത്. തെറ്റിദ്ധാരണ ഉണ്ടായെങ്കില്‍ അങ്ങ് ക്ഷമി.....
ആദ്യമായി, റഫീഖ്, ഗുപ്തന്, അനില്‍ശ്രീ എന്നിവരുടെ കമന്റുകള്ക്കൊരൊപ്പ്...പ്രിയ ശരീഖ് ദയവായി അവരെഴുതിയിരിക്കുന്നത് ഒന്നുകൂടി വായിച്ച്, അതെപ്പറ്റി ചിന്തിച്ച് നോക്കുക വികാരവിവശനാവാതെ....കാറ്റ് വിതച്ച് കൊടുങ്കാറ്റ് കൊയ്യല്ലേന്ന് പറഞ്ഞല്ലൊ...അത് തന്നെയല്ലെ താങ്കള്‍ പ്രതിനിധാനം ചെയ്യുന്ന ആശയം ആ ആശയത്തെപറ്റിത്തന്നെയല്ലെ ഞങ്ങള്‍ എഴുതിയതും..അവന് കാറ്റ് വിതക്ച്ചിട്ടുണ്ടെന്ന കാരണം പറഞ്ഞ് അവനിട്ട് കൊടുങ്കാറ്റ് കൊടുക്കല്‍? പിന്നെ രാജ്യത്തെ ഒന്നടങ്കം ശപിക്കുന്നതിന് പോലും നിങ്ങള്‍ക്ക് ന്യായമുണ്ട്... ഗുപ്തന്റെ വാക്കുകള്‍ ഞാനും കൂടിയൊന്നാവര്ത്തിക്കട്ടെ...മധുരം കലര്‍ന്ന സൌമ്യമായ വിഷം ആണ് നിങ്ങളുടെ ഭാഷ. അതിന്റെ അപകടം ചന്തസ്ഥലങ്ങളില്‍ പൊട്ടിത്തെറിക്കുന്ന ബോബുകളെക്കാള് വലുതാണെന്ന് എനിക്കറിയാം. കാരണം അതാണ് മാനവികതയുടെ അര്‍ത്ഥം അറിഞ്ഞ നല്ല മുസല്മാന്മാരെക്കൂടി മതഭ്രാന്തന്മാരാക്കുന്നത്. സുഹൃത്തെ ഒരു പ്രദേശത്തിനുവേണ്ടി മാത്രം ഈ അണ്ഡകടാഹങ്ങളൂടെ അധിപനായ ദൈവമിങ്ങനെ കഷ്ടപ്പെടില്ലെന്നെങ്കിലും മനസിലാക്കാനുള്ള ചിന്താശേഷിയെങ്കിലും നിങ്ങള്‍ക്കില്ലെ? ആഫ്രിക്കയിലെ നരഭോജികളെ എന്ത് കൊണ്ടാണ് ദൈവം പ്രവാചകനെ അയച്ച് നന്നാക്കാന്‍ ശ്രമിക്കാത്തത്? മിഡില്‍ ഈസ്റ്റിലെ ഒരു ഠാ വട്ടത്ത് മാത്രം പ്രവാചകന്മാരെ എന്തുകൊണ്ടീറക്കി? ശരീഖെ അതാത് ദേശങ്ങളിലെ ജനങ്ങളെ നന്നാക്കണമെന്നാഗ്രമുള്ള ചില സാമൂഹ്യ പരിഷ്കര്‍ത്താക്കള്‍, എങ്ങനെയെങ്കിലുമൊന്ന് നന്നാക്കാന്‍ ദൈവത്തെ കൂട്ട് പിടിച്ച് അവരെ പേടിപ്പിച്ചെന്നെയുള്ളു, കുട്ടികള്‍ ചോറു തിന്നാത്തപ്പോ ദേ...ഉവ്വാവ്വ വരുംന്നൊക്കെ തള്ളമാരു പറയുന്ന പോലെ....അത് അസ്ഥിയില്‍ പിടിപ്പിച്ച് സാമൂഹ്യജീവിതം കുട്ടിച്ചോറാകുമെന്ന് അവരന്ന് കരുതിക്കാണില്ല.
9/11 നെക്കുറിച്ചുള്ള അശ്രദ്ധമായ ഒരുപരാമര്‍ശം ഒഴിച്ചാല്‍ വളരെ പ്രസക്തമായ ഒരു വിഷയം അവതരിപ്പിച്ച ഒരു പോസ്റ്റ് ഇത്തരത്തിലായതില്‍ സങ്കടമുണ്ട്. ആ ഒരു പരാമരശത്തെക്കുറിച്ചും മിതവാദികളായ മുസ്ലിംകളുടെ നിശബ്ദതയെക്കുറിച്ചും ആണ് ഞാന്‍ ആദ്യകമന്റില് സൂചിപ്പിച്ചിരുന്നത്. പിന്നീട് അത് ശരീഖുമായുള്ള വിനിമയങ്ങളിലേക്ക് വഴിമാറിയതിന്റെ കുറ്റം എന്റേതുകൂടി ആകുന്നു. :(
ശരീഖിനെപ്പൊലെയുള്ള അമിതാവേശം ഒരുസമുദായത്തെ എത്തിച്ചുനിറുത്തുന്ന കെണിയാണിത്. ന്യായമായ ഒരു വിഷയം പറഞ്ഞ ഒരു പോസ്റ്റില്‍ അനുകൂലമായി പ്രതികരിച്ചാല്‍ തങ്ങളും തീവ്രവാദികള്‍ ആയി മുദ്രകുത്തപ്പെടും എന്ന് ഭയക്കുന്ന സാധാരണക്കാരായ മുസല്മാന്മാര് ഉണ്ടാവും ഇവിടെയും. കള്ളം പറയുന്നതുപോലെ പാപമാണ് സത്യം പറയാതിരിക്കുന്നതും.
ആദ്യകമന്റില് പറഞ്ഞുവന്നതുതന്നെ ആവര്‍ത്തിക്കുന്നു. മുസ്ലീം സമുദായം അനുഭവിക്കുന്ന അന്യായമായ ഈ വേര്‍തിരിവില്‍ നിന്ന് ഒരേ ഒരുരക്ഷാമാര്ഗം മാനവികതയുടെ അര്‍ത്ഥമറിയാവുന്ന മുസ്ലിങ്ങള്‍ തങ്ങളുടെ വിശ്വാസത്തില്‍ ഉറച്ചുനിന്നുകൊണ്ടുതന്നെ യഥാര്‍ത്ഥ ഇസ്ലാം എന്തെന്ന് മറ്റുള്ളവര്‍ക്ക് കാണിച്ചുകൊടുക്കുകയാണ്. പെരൂമാറ്റത്തില് മാത്രമല്ല. എഴുത്തിലും സംഭാഷണത്തിലും എല്ലാം സമാധാനം എന്നര്‍ത്ഥമുള്ള ഒരു മതത്തിന്റെ അന്ത:സത്ത കൊണ്ടുവരാന്‍ നിങ്ങള്‍ക്കാവും. ഇത്തിരിവെട്ടം പോലെയുള്ള ബ്ലോഗ് സുഹൃത്തുക്കള്‍ അവരുടെ എഴുത്തിലൂടെ തെളിയിച്ചിട്ടുണ്ട് ഇക്കാര്യം.
എല്ലാപെരുന്നാളിനും മകന്റെ കൂട്ടുകാരെ വീട്ടില്‍ വിളിച്ച് നിറയെഭക്ഷണവും വളര്ന്നകാലം മുഴുവന്‍ സ്നേഹവും തന്നിട്ടുള്ള ഒരുമ്മായെ ഓര്‍മ്മയുണ്ടെനിക്ക്. അവരിന്നില്ല. പകരം ഒരാളെ കണ്ടെത്താന്‍ ഇതുവരെ ആയില്ല എന്ന നോവേയുള്ളൂ. :(
സുഹൃത്തെ മായാവി എന്ന സഹോദര.....
ഒരു കാര്യം തങ്കളോട് ആദ്യമേ ഉണര്ത്തട്ടെ നിങ്ങള്‍ക്ക് ശെരിയെന്നു നൂറുശതമാനം ഉറപ്പുള്ള ആശയങ്ങള്‍ക്ക് താങ്കള്‍ കയ്യൊപ്പ് ചാര്‍ത്തിക്കോളൂ അതില്‍ എനിക്ക് സന്തോഷമെയുള്ളൂ. പക്ഷെ ഗുജറത്തിലെ മുസ്ലിംകളെ ചുട്ടുകൊന്നതിനെയും, ഗര്‍ഭിണികളുടെ വയര്‍ കുത്തി പിളര്‍ന്ന് ഗര്‍ഭസ്ഥശിശുവിനെ പുറത്തെടുത്ത് അട്ടഹസിക്കുന്നതിനെയും, അയല്ക്കരികളെ ബലാല്‍സംഗം ചെയ്ത് ചുട്ടു കരിച്ച് കൊല്ലുന്നതിനെയുമെല്ലാം ശല്ല്യക്കരായ എലികളെ ചുടുന്നതു പോലെയാണെന്ന് കഥകളെഴുതുന്ന സംഘപരിവരക്കാരന് കയ്യൊപ്പ് ചാര്‍ത്തി കൊടുക്കുന്ന ഗുപ്തനെന്ന സഹോദരനെ പോലുള്ളവര്‍ക്ക് പിന്തുണ പ്രഖ്യപിച്ച് കൊണ്ട് ലോകത്തുള്ള മുഴുവന്‍ മനുഷ്യരും ഒരു പിതാവിന്റെയും, ഒരു മാതവിന്റെയും സന്തതി പരംബരകളാണെന്ന് വിളിച്ചു പറഞ്ഞ് മാനവീകത പ്രഖ്യപിക്കുന്ന എനിക്ക് ഭീകരവാദിയെക്കാള്‍ വലിയ മുദ്ര ചാര്‍ത്തി തരുന്നതിന് കൊടി പിടിക്കുന്ന മായവിയെ പോലുള്ളവരോട് എനിക്ക് സഹതാപം മാത്രമേ ഉള്ളൂ. കാരണം ഇരയെയും വേട്ടകരനെയും മാറി പോകുന്നതിലുള്ള ബൗദ്ധിക പരമായ ജഗ്രതയുടെ അവസ്ഥയെ കുറിച്ചോര്‍ത്ത്.
ഹൃദയം നുറുങ്ങുംബോഴും ഞാന്‍ ആ കരുണ്യവനിലേയ്ക്ക് കൈകള്‍ നീട്ടി കൊണ്ട് വിളിച്ചു പറയുന്നു. പടച്ച റബ്ബോ എന്റെ ജീവിതവും എന്റെ മരണവും, എന്റെ അരാധനയും, എന്റെ കര്‍മ്മങ്ങളും, എന്റെ അടിമത്ത്വവും നിനക്കുമാത്രം. നിനക്കുമാത്രം. നിനക്കുമാത്രം
ഒരു കാര്യം തീര്‍ത്തും പറയട്ടെ എന്താണ് യഥാര്‍ത്ത ഇസ്ലാം എന്ന് താങ്കള്‍ക്ക് അറിയില്ല. അതുറപ്പാണ് കാരണം ഇസ്ലാമിനെ കുറിച്ച് അബദ്ധ ജടിലമായ മുന്‍ ധാരണകള്‍ ത്നന്നെയാണ് താങ്കളെ നയിക്കുന്നത് അതെന്താണ് എന്തു കൊണ്ടാണ് എന്ന് വ്യക്തമാക്കാം.
നിങ്ങളുടെ ധാരണ മിഡലീസ്റ്റീന്റെ ഇട്ടവട്ടത്തില്‍ മാത്രമാണ് അള്ളാഹു പ്രവാചകന്മാരെ അയച്ചത് എന്നാണ്. താങ്കളത് പറയുംബോള് യഥാര്‍ത്ത ദൈവശാസ്ത്രപരമായ നിങ്ങളുടെ അറിവിന്റെ അപര്യപ്തതയില്‍ എനിക്കത്ഭുതമില്ല. കാരണം അത്തരം മുന്‍ ധാരണകളില്‍ നിന്നാണ് താങ്കള്‍ സംസാരിക്കുന്നത് എന്ന് വ്യക്തമാണ്.
താങ്കളറിയാന്. ഇസ്ലാം എന്നത് മനുഷ്യന്റെ ആദ്യപാദ സ്പര്‍ശനം ഈ ഭൂമിയില്‍ പതിച്ചപ്പോള്‍ തന്നെ അല്ലാഹു മനുഷ്യവര്‍ഗ്ഗത്തിന് നല്കിയ ഒരോ ഒരു മതമാണ്.
അതിന്റെ കാതല്‍ ഈ പറയുന്നതാണ്. ഈ പ്രപഞ്ചത്തിന്റെ മുഴുവന്‍ സൃഷ്ടാവും, സംവിധായകനും, രക്ഷകനും, പരിപാലകനുമായ യാതെരു വിധ കൂട്ടുകാരൊ സഹായികളെ ഇല്ലാത്ത ഭൗതീകമായ മനുഷ്യ മസ്തിഷ്ക്കാത്തിന് ചിന്തകള്‍ക്കും രുപങ്ങള്ക്കും ഒരു നിലക്കും തുലനം ചെയ്യാന്‍ കഴിയാത്ത ആ ജഗന്നിയന്താവായ ദൈവം അവന് മാത്രമാണ് അരാധിക്കാന്‍ അടിമപ്പെടാന്‍ അര്‍ഹനെന്നും അവന് ആദ്യമനുഷ്യന് മുതലുള്ള മുഴുവന്‍ സമൂഹത്തിലെയ്ക്കും പ്രവാചകന്മാരെ അവന്റെ നിയമങ്ങളെ കുറിച്ക് ബോധനം നല്കാന് ഗ്രന്ധങ്ങളും നിയമങ്ങളും നല്കിയിട്ടുണ്ടെനും; അതില്‍ നിന്ന് സ്വാര്‍ഥ താല്‍പ്പര്യാര്‍ഥം വഴിതെറ്റിക്ക പ്പെട്ട മനുഷ്യ സമൂഹത്തിലേയ്ക്ക് അവസാനമായി അവസാനത്തെ പ്രവചകനായി മുഹമ്മദ് നബി (സ)യെയും; അവസാനത്തെ ദൈവീകഗ്രന്ധമായി ഖുര്‍ ആനും നല്കി എന്നതാണ്.
മുന്‍ കഴിഞ്ഞു പോയ പ്രവാചകരെയും, ഗ്രന്ധങ്ങളെയും അതിന്റെ അടിസ്ഥാനപരമായ ആദ്യ ദൈവീക രൂപത്തില്‍ ( ഏകനായ ദൈവം അവന് മാത്രം അരാധിക്കപ്പെടാന് അര്‍ഹനായിട്ടുള്ളൂ എന്ന തത്ത്വം) വിശ്വസിക്കേണ്ടത് ഒരോ മനുഷ്യന്റെയും കടമയും ബാധ്യതയും ആണ് എന്നു പഠിപ്പിക്കുന്നുണ്ട്.
ഇനി ഈ പറയുന്നതിനെ കുറിച്ചെല്ലാം ഭൗതീക പരമായ തെളിവുകളാണ് നിങ്ങള്‍ തേടുന്നതെങ്കില്‍ ലഭ്യമായ മാപിനികളുമായി നിങ്ങള്‍ തുടങ്ങോണ്ടത് ഇന്നും നിലനില്‍ക്കുന്ന ആദിമ മനുഷ്യ സമൂഹങ്ങളുടെ പിന്തുടര്ച്ച ഇന്നും തുടരുന്നവരില്‍ നിന്നാണ്. അതിന് മലായ്, ആസ്ത്രേലിയ, തുടങ്ങിയ രാജ്യങ്ങളിലെ ആദിമ സമൂഹങ്ങളുടെ വിശ്വസങ്ങളുടെ അടിത്തറകളില്‍ നിന്നും സഞ്ചരിച്ച് വേദങ്ങളീലൂടെ, ഉപനിഷത്തുകളിലൂടെ, ബൈബിളിലൂടെ ഖാനനം ചെയ്ത് നിങ്ങള്‍ക്ക് എത്തിച്ചേരാന്‍ കഴിയുന്ന ഒരിടമേയുള്ളൂ. അതാണ് ഖുര്‍ ആന്‍.
ഒരു പ്രവാചകനെ കുറിച്ചു മാത്രമേ പ്രതീക്ഷയുടെ ദന്തഗോപുരങ്ങളിലിരുന്ന് വ്യാസനും, മോശയും (മൂസ നബി (സ)), യേശുവും (ഈസ നബി (സ) ) അവര്‍ പ്രതീക്ഷിക്കുന്നുള്ളൂ അതാണ് മുഹമ്മദ് നബി (സ). ഇത് ഞാന്‍ മുസ്ലീം എന്ന് പ്രഖ്യപിക്കുന്നതിന് ഞാന്‍ കണ്ടെടുത്ത തെളിവുകളാണ്. ഒരു മുസ്ലീം മാതപിതാക്കളുടെ മകനെന്ന അസ്തിത്വത്തില്‍ നിന്നും ഒരു ഇസ്ലാമീക വിശ്വസം എന്ന എന്റെ അടിത്തറകെട്ടിയിരിക്കുന്നത് ഈ കണ്ടെടുക്കപ്പെട്ട ശിലകളില്‍ തന്നെയാണ്. ആ വ്യക്ത്യ എന്ന എന്നോട് താങ്കള്‍ പറയുന്നു പകരം മെന്നും നല്കാനില്ലാത്ത ഗുപ്തനെ പോലുള്ളവരിലും, കാവലനെ പോലുള്ളവരിലേയ്ക്കും എന്റെ വിശ്വസത്തെ അടിയറവെക്കാന്‍.
എന്നോട് ഖുര്‍ ആന്‍ വലിച്ചെറിഞ്ഞ് ഭൗതികത എന്ന വിളക്കിലേക്ക് ഓടിയണയുന്ന ഈയ്യാം പാറ്റയാകാന്‍ നിങ്ങള്‍ ആഹ്വനം ചെയ്യുന്നു. അതിന് ഞനെന്റെ ചിന്തശക്തി ആര്‍ക്കു പണയം വെച്ചിട്ടില്ല സുഹൃത്തെ. നിങ്ങളെന്നെ തിവ്രവാദിയെന്നും, മതമൗലീകവാദിയെന്നും, മാനവീകതയുടെ ശത്രുവെന്നും അസഭ്യം പറഞ്ഞോളൂ എന്റെ മനസ്സിനെ അത് വിഷമിപ്പിക്കുമെങ്കിലും എന്റെ വിശ്വസത്തെ അത് ബലപ്പെടുത്തുന്നു.
സഹോദരരെ വീണ്ടും ഞാനത് പ്രഖ്യാപിക്കട്ടെ
നിങ്ങള്‍ എന്റെ സഹോദരങ്ങള്‍ പക്ഷെ ഈ സംവാദ കോളങ്ങളില്‍ ആശയപരമായി എനിക്ക് വിയോജനം അനുഭവപ്പെടുംബോള് അത് വിളിച്ചു പറയാതിരിക്കാന്‍ എനിക്ക് കഴിയില്ല. കാരണം ജീവിതത്തെ ഒരു തൊലിപ്പുറമുള്ള അഭ്യസമാക്കാന് വിശ്വാസപരമായി എനിക്കനുവാദമില്ല.
ഇങ്ങിനെയൊക്കെ ഞാനെഴുതുംബോള് നിങ്ങള്‍ വീണ്ടും വിളിച്ചു പറയും ഇവന് ഭീകരവാദിയെക്കാള്‍ വലിയ ഭീകരന് ഇവനെ കല്ലെറിയാന്‍ ഇവിടെ ആരുമില്ലെ എന്ന്. അത് നിങ്ങള്‍ക്ക് ആശയത്തെ ആശയം കൊണ്ട് നേരിടാന്‍ കഴിയാതെ വരുംബോഴുള്ള അസഹിഷ്ണുതയില്‍ നിന്ന് പുറത്ത് ചാടുന്നതാണ് എന്നു മാത്രമേ എനിക്ക് കണ്ടെത്താന്‍ കഴിയുന്നുള്ളൂ.
ഇത്തരുണത്തില്‍ എനിക്ക് പറയാനുള്ളത് ഡോ: ജോസഫ് ആദം പിയെര്സെണ് പറഞ്ഞ ആ സുപ്രസിദ്ധമായ വാചകമാണ്. മനസ്സിലാക്കിക്കോളൂ മനനത്തിന്റെ ചങ്ങലക്കെട്ടുകളില്‍ ബന്ധനസ്തരായ സഹോദരങ്ങളെ.
Dr. Joseph Adam Pearson rightly says, “People who worry that nuclear weaponry will one day fall in the hands of the Arabs, fail to realize that the Islamic bomb has been dropped already, it fell the day MUHAMMED (pbuh) was born”.
ഗുപ്തനെന്ന സഹോദര.
പെരുന്നാളിന് മാത്രമല്ല എല്ലായ്പ്പോഴും സ്വസഹോദരന്‍ തന്റെ ഭക്ഷണത്തില്‍ നിന്ന് ഒരു പങ്ക് നീക്കിവെക്കാന്‍ തയ്യാറുള്ളവര്‍ തന്നെയാണ് ഒരൊ ഉമ്മയും , മുസല്‍മാനും. കാരണം ഒരു പ്രവാചക വചനം അവരെ ജാഗരൂകരാക്കുന്നു അത്.
"നിന്റെ അയല്‍ വാസി ( ചുറ്റുപാടുമുള്ള നാല്‍പ്പത് വീടുകള്‍) ആരെങ്കിലും പട്ടിണി കിടക്കുംബോള്‍ വയര്‍ നിറച്ച് ഭക്ഷിച്ച് കിടന്നുറങ്ങുന്നവന് എന്നില്‍ പെട്ടവനല്ലെന്ന് " മുസല്‍മാന്റെ കരളിന്റെ കഷ്ണമായ മുത്ത് മുഹമ്മദ് നബി (സ)
വെറൊരു വചനം
"അയല്‍ വാസിയോടുള്ള ബന്ധത്തെ കുറിച്ച് ഞാനധികം പറഞ്ഞിരുന്നെങ്കില്‍ നിങ്ങളുടെ സ്വത്തുക്കള്‍ അവര്‍ക്കുകൂടി ഭാഗം വെക്കേണ്ടി വരുമായിരുന്നെന്ന് " 120 കോടിമുസല്മാന്റെ ചങ്കിലെ ചോരയായ പുണ്യ പ്രവാചകന് ആരംഭ മുത്ത് മുഹമ്മദ് (സ).
പൊറുത്തോളൂ അക്ഷരതെറ്റുകള്‍. ഞാന്‍ പറഞ്ഞതില്‍ എന്തിന്റെയെങ്കിലും വിശദംശങ്ങള്‍ അവശ്യമുണ്ടെങ്കില്‍ അറീച്ചോളൂ.
നിറുത്തട്ടെ സഹോദരരെ നിങ്ങള്‍ക്ക് മാനവീകതയുടെ ഐക്യദാര്‍ഢ്യം പ്രഖ്യപിച്ചു കൊണ്ട്.
കാവലാന്റെ യുക്തി, സംശയങ്ങള്‍....
1,
ട്രേഡ് സെന്റര്‍ ആക്രമിക്കുന്നതും,പെരു വഴിയിലും ചന്തയിലും പൊട്ടിത്തെറിച്ച് അമ്മമാരെയും കുഞ്ഞുങ്ങളേയും വരെ തുണ്ടു തുണ്ടാക്കി മാറ്റുന്നതിലെയും പ്രതിരോധത്തിന്റെ തത്വശാസ്ത്രം പക്ഷേ എത്ര ആലോചിച്ചിട്ടും അങ്ങു പിടികിട്ടുന്നില്ല.
2,
മുസ്ലീമിനെ മറ്റുള്ളവര്‍ ചേര്‍ന്ന് ഇല്ലാതാക്കിയേക്കും എന്നഭയം അവര്‍ക്കുണ്ടോ?
3,
ശരീഖിനെപ്പോലെ ട്രാന്‍സ്പരന്റായ നിരവധി പ്രാവുകള്‍ പിറക്കട്ടെ,പക്ഷേ താങ്കളുടെ ബ്ലോഗില്‍ ചോദിച്ചതിനോ ഉത്തരം തന്നില്ല മറ്റെവിടെയെങ്കിലും *ഇരന്ന്* ഞാനങ്ങു കഴിഞ്ഞുപൊയ്ക്കോട്ടെ ഇതു നിറയ്ക്കാന്‍ താങ്കളുടെ സ്വര്ണനാണയങ്ങള്ക്കാകുന്നില്ല..
ഷെമി ഓടോയാ,,,,
4,ഓ,ടോ:നൂറു ശതമാനം വിശ്വാസം എന്നത് സംഭാവ്യമാണോ?,എങ്ങനെ നൂറുശതമാനം വിശ്വാസിയാകാം?(ശരീഖിനോടു കാവലാന്‍ ചെയ്ത ഏക(ചോദ്യം) ദ്രോഹം)
കാവലാന്‍ എന്നു വച്ചാല്‍,
ആഗോളമുതലാളിത്വ,ഹിന്ദുത്വ,സാമ്രാജ്യത്വ,ഫാസിസ്റ്റ്,അയണിസ്റ്റ്,സംഘപരിവാര,അച്ചുതണ്ട്,കരിമ്പനത്തണ്ട്, വേലിക്കുറ്റി,കമ്പിപ്പാര,പിശാങ്കത്തി,ചെപ്പിത്തോണ്ടി ഭീകരവാദി...കാച്ചിക്കളയും ഭൂ ഹഹഹഹാ......
*ഇരന്ന്*നാനാര്‍ത്ഥം = തെണ്ടി,പിച്ചയെടുത്ത്,വായ്നോക്കി,പെറുക്കി ഇടിസി,ഇടിസി...
മിസ്റ്റര്‍ അഞ്ചുമണി, മണ്യഞ്ചാവാറായി (മണി അഞ്ചാവാറായീന്ന് ശ്യോ..) എടപെടാന്‍ വല്ല സ്കോപൂണ്ട്രോ കോപ്പെ?
പ്രിയ സുഹ്യത്തുക്കളേ..
ഇവിടെ ഇങ്ങിനെ ഒരു നീണ്ട ചര്‍ച്ച (? ) അതോ വെറും തര്‍ക്കങ്ങളോ നടക്കുന്നത് കണ്ടു..
പലരും മുന്‍ വിധിയോടെയും തെറ്റിദ്ധാരണയോടെയും പ്രതികരിക്കുന്നു എന്നതൊഴിച്ചാല്‍ ക്രിയാത്മകമായി മാറുന്നുണ്ടു എന്നതില്‍ സംശയമുണ്ട്.
ഈ വിഷയവുമായി ബന്ധപ്പെട്ട് ഒട്ടേറെ ചര്‍ച്ചകള്‍ നടക്കുന്നു.. എല്ലാം കേള്‍ക്കാനും ഇസ്ലാമിന്റെ പക്ഷം മനസ്സിലാക്കാനും പക്ഷെ അധികമാരും തയ്യാറാവുന്നില്ല എന്നതാണു വസ്ഥുത.
ഒരു മുസ്ലിമിനെ സംബന്ധിച്ചിടത്തോളം അവന്റെ വിശ്വാസം ദ്ര്യഡമാവണം.. അത് തീവ്രവാദമല്ല. തന്റെ വിശ്വാസ്ം അത് എന്തായാലും മറ്റുള്ളവന്റെ മേല്‍ അടിച്ചേല്പിക്കാന് ശ്രമിക്കുന്നതിനെ തീവ്രവാദം എന്ന് വിളിക്കാം അത് ഒരിടത്തും ഇസ്ലാം നിര്ദ്ധേശിക്കുന്നില. മതത്തില്‍ നിര്‍ബന്ധമില്ല എന്ന് ഖുര്‍ ആന്‍ പ്രഖ്യാപിക്കുന്നു. " നബിയേ പറയുക ,നിങ്ങള്‍ ആരാധിക്കുന്നതിനെ ഞാന്‍ ആരാധിക്കുന്നില്ല. ഞാന്‍ ആരാധിക്കുന്ന അല്ലാഹുവിനെ നിങ്ങളും ആരാധിക്കുന്നില്ല. നിങ്ങള്‍ ആരാധിച്ച്കൊണ്ടിരിക്കുന്ന യാതൊന്നിനെയും ഞാന്‍ ആരാധിക്കുകയുമില്ല. അതിനാല്‍, നിങ്ങള്‍ക്ക് നിങ്ങളുടെ വിശ്വാസം (മതം ) എനിക്ക് എന്റെയും " എന്നാണു ഖുര്‍ ആന്‍ പ്രഖ്യാപിക്കുന്നത്.
ജന്മം കൊണ്ട് തന്നെ ഞാന്‍ ഒരു മുസ്ലിമായി ( സര്‍വ്വ ശക്തനു സ്തുതി )
കര്‍മ്മം കൊണ്ട് ഇസ്ലാമിനോട് കൂറു പുലര്‍ത്താന്‍ ശ്രമിക്കുന്നു.
അയല്‍ വാസികള്‍ എന്നെ തൊട്ട് സുരക്ഷിതരായിരിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.
അന്യന്റെ മുതല്‍ തിന്നുന്നതിനെ ഞാന്‍ ഭയപ്പെടുന്നു.
വലിയവരെ ബഹുമാനിക്കാനും ചെറിയവരോട് കാരുണ്യമുള്ളവനാവാനും ശ്രമിക്കുന്നു.
എന്റെ രാജ്യത്തിന്റെ അഭിവ്യദ്ധിയില് സന്തോഷിക്കുകയും ദുരന്തങ്ങളില്‍ ദു:ഖിക്കുകയും ചെയ്യുന്നു.
മഹാന്മാരായാ എന്റെ മുന്‍ ഗാമികളെ സ്മരിക്കുകയും അവരുടെ പാത പിന്തുടരാന് കൊതിക്കുകയും ചെയ്യുന്നു.
ഈ ലോകത്തിനു ഒരു സ്യഷ്ടാവുണ്ടെന്ന് വിശ്വസിക്കുകയും , മനുഷ്യന് കുരങ്ങന്റെ രൂപ ഭേതമല്ല എന്ന് ഉറച്ച് വിശ്വസിക്കുകയും , ജഗന്നിയന്താവ് ഭൂമിയില്‍ നിയോഗിച്ച പ്രവാചകന്മാര് എല്ലാവരിലും വിശ്വസിക്കുകയും ചെയ്യുന്നു.
പണ്ഡിതരുടെ പാത പിന് പറ്റുകയും പാമരന്മാരുടെ വിഡ്ഢിത്ത കച്ചേരികളില്‍ നിന്ന് ഒഴിഞ്ഞു നില്‍ക്കുകയും ചെയ്യുന്നു.
എന്റെ മാതാപിതാക്കളെ പോലെ തന്നെ എന്റെ സുഹ്യത്തുക്കളുടെ മാതാപിതാക്കളെയും ഞാന്‍
ബഹുമാനിക്കുന്നു.
ഇസ്ലാം അനുശാസിച്ച അഞ്ചു സമയം നിസ്കാരം മുടങ്ങാതെ നിര്‍വഹിക്കാന്‍ ശ്രമിക്കുകയും നിരോധിച്ചവയില്‍ നിന്ന് വിട്ടു നില്ക്കാന് ശ്രമിക്കുകയും എല്ലാം ചെയ്യുന്നതൊക്കെ എന്റെ വിശ്വാസത്തിന്റെ തീവ്രത ( ദ്ര്യഡത )യായി ഞാന്‍ കാണുന്നു..
ഈ ദ്യഡ വിശ്വാസം .. എന്നെ തീവ്ര വാദിയാക്ക് മുദ്രകുത്താന്‍ കാരണമാകുന്നുവെങ്കില്‍, അതെ ഞാന്‍ തീവ്രവാദിയായി ജീവിച്ച് തീവ്രവാദിയായി മരിക്കാന്‍ ആഗ്രഹിക്കുന്നു. മരണത്തോടെ ശാശ്വത ജീവിതം തുടങ്ങുന്ന എന്ന ദ്ര്യഡ വിശ്വാസം അതിനായി നിലകൊള്ളാന്‍ എനിക്ക് പ്രചോദനവും ഏകുന്നു..
പ്രിയ സുഹ്യത്തുക്കളേ.. വാക് ധോരണി കൊണ്ട് കസര്‍ത്ത് നടത്തി സ്ഥാപിച്ചെടുക്കേണ്ടതിന്റെ ആവശ്യകത ആര്‍ക്കാണുള്ളത് ? ആരാണു നമ്മളെ തമ്മിലടിപ്പിക്കുന്നതെന്നും എന്താണു അവരുടെയെല്ലാം ഉദ്ധേശ്യമെന്നും നിഷ്പക്ഷമായി വിലയിരുത്തി പഠിക്കാന്‍ എല്ലാവരും സമയം കണ്ടെത്തുക.
നന്മകള് നേര്‍ന്ന് കൊണ്ട്...
കഷ്ടമാണ ശരീഖേ നിങ്ങളുടെ മാനസിക നിലവാരം. ഹരിത് എഴുതിയ കഥക്ക് ഞാന്‍ ഇട്ട കമന്റ് ആണ് പരാമര്‍ശം എന്ന് മനസ്സിലായി. ആ കഥയില്‍ പറയുന്നത് മുസ്ലിംകള് ചുട്ടുകൊല്ലപ്പെടേണ്ടവര് എന്നല്ല. അഹമ്മദാബാദിലെ മുസ്ലിമുകള് ഇലക്ഷന് ദിനത്തില്‍ അനുഭവിച്ച ഭീതിയെക്കുറിച്ചും നിങ്ങള്‍ ഈ നാഴികക്ക് നാല്പതുവട്ടം പറയാറുള്ള ഇസ്ലാമോഫോബിയയെക്കുറിച്ചും ആണ്.
പരിശുദ്ധ ഖുര്‍ ആന്‍ പോലെഒരു പുണ്യഗ്രന്ഥം പതിറ്റാണ്ടുകള്പഠിച്ചിട്ട് മനസ്സിലാകാത്തവന് ഒരു കഥവായിച്ചിട്ട് മനസ്സിലാകാത്തതില്‍ അത്ഭുതം ഒന്നും തോന്നുന്നില്ല. പക്ഷെ അറിവില്ലായ്മ വിളിച്ചുകൂവാനുള്ള നിങ്ങളുടെ തൊലിക്കട്ടിയില്‍ അത്ഭുതം ഉണ്ട്.
ഇതെന്റെ വാക്കുകളല്ല സുഹൃത്തെ താങ്കള്‍ കമാന്റിട്ട ആ കഥയില്‍ നിന്നാണ്. മുഴുവവന്‍ ഒന്നു കൂടിവായിക്കൂ,
വിപ്ലവകാരിയായ ചന്ദ്രശേഖര്‍ ആസാദിന്റെ ഭാഭാറ ഗ്രാമത്തില്‍ നിന്നും എലികള്‍, ഗോധറയിലെ പെറ്റ്രോല്‍ പമ്പിനടുത്തുള്ള മാമ്പൂമണമുള്ള റെസ്റ്റൊറെന്റില്‍ ..... പെറ്റ്രോള്‍ ഒഴിച്ചു റ്റ്രൈന്‍ കത്തിക്കുമ്പോള്‍ കരിയുന്ന എലികളുടെ വെന്ത മാംസത്തിന്റെ മണം. ........ശാന്തമായ അഹമ്മാദാബാദു മുഴുവനും എലികള്‍.................. .......നിറയെ എലികള്‍ . എലികള്‍, റോയിട്ടര്‍ ഫോട്ടോഗ്രാഫറുടെ മുന്പില് കൈകൂപ്പി നിസ്സഹായരായി.... എലികള്‍...ബീ ബീ സി യുടെ സുന്ദരമായ വിഷ്വത്സില്‍ കദന കഥ പറഞ്ഞു കൊണ്ട് .....എലികള്‍ കോടതികളില്‍ കള്ളസാക്ഷിമൊഴികളുമായി...... എലികള്‍ ഗുരുദേവ പ്രതിമയ്ക്കു ചുറ്റും ഭ്രാന്തെടുത്തപോലെ വിറളിപിടിച്ചു്.......... വയറു് കുത്തിപ്പിളര്‍ന്ന ഗര്‍ഭിണി എലി ജീവന് പോകാതെ പിടച്ച് പിടച്ച്.....
അതുതന്നെയാണ് സുഹൃത്തേ. ദിനപ്പത്രം വായിക്കുന്നതുപോലെ കഥകളും കവിതകളും വായിക്കരുത്.
പരമ കാരുണികനായ തമ്പുരാന് പൊറുക്കട്ടെ.സ്വന്തം കഥയെ വിശദീകരിക്കേണ്ട അവസ്ഥ എന്നാല്‍ കഥാകാരന്റെ മരണം എന്നര്‍ത്ഥം. അതുകൊണ്ട് അതിനും തുനിയുനില്ല.
“ അരസികേഷു കവിത്വ നിവേദനം ശിരസി മാ ലിഖ: മാ ലിഖ്: മാ ലിഖ:“
എന്നു കാളിദാസനോ മറ്റോ പറഞ്ഞതിന്റെ അര്‍ത്ഥം ഇപ്പോഴാണു മനസ്സിലാക്കുന്നതു.
കഥയെഴുതിയ ഞാന്‍ ഹിന്ദുവാണോ? മുസ്ലീം ആണോ? ഞാന്‍ സംഖപരിവാരിലാണോ? സിമി യിലാണോ? കഷ്ടം.!!! ഗോധറയില്‍ റ്റ്രയിനില്‍ ചത്തതു ഹിന്ദു എലികളാണോ? നാരായണ ഗൂരുവിന്റെ പ്രതിമയ്ക്കു ചുറ്റും ഓടുന്നതു ഈഴവ എലികളാണോ? ഈ എലി എന്നാല്‍ നികൃഷ്ട ജീവി എന്നു ഏതു ദൈവത്തിന്റെ ഭാഷ്യം?
മുന്‍ വിധികള്‍ നിറഞ്ഞ മനസ്സിനു ഒരു മറു മരുന്നും ഇല്ല.
പൊട്ടന്റെ മുന്നില്‍ ഇനിയും ശംഖുവിളിക്കുന്നില്ല. ഇനി ഈ വഴിയ്ക്കും ഇല്ല. അഭിപ്രായങ്ങളിലാത്തതുകൊണ്ടല്ല. മറിച്ചു വ്യക്തമായ അഭിപ്രായങ്ങള്‍ ഉള്ളതുകൊണ്ടു.
എന്റെ കഥയെ വെറുതേ വിടണമെന്നല്ല. വെട്ടിമുറിച്ചോളൂ. കൊന്നു കൊല വിളിച്ചോളൂ. പക്ഷേ അര്‍ത്ഥങ്ങള്‍ക്കു പകരം തല തിരിഞ്ഞ അനര്‍ത്ഥങ്ങള്‍ പ്രചരിപ്പിക്കുന്നതിനു ശിക്ഷയായി വൈക്കം മുഹമ്മദു ബഷീറിന്റെ സമ്പൂര്‍ണ്ണകൃതികള്‍ ഒരു പത്തു പ്രാവശ്യം വായിച്ചു പഠിച്ചാലും.
എന്നിട്ടും കഥകള്‍ മനസ്സിലാകുന്നിലെങ്കില്‍ ,എന്തു ചെയ്യണം എന്നു നമുക്കു ഗുപ്തനോടു ചോദിക്കാം. നന്ദി.
എന്റെ ഒരു സാദാ കഥയ്ക്കു ഒരു വെറും കമന്റിട്ടതിനു ഗുപ്തനെ ക്രൂശിക്കുന്നതില്‍ എനിക്കു ഒരു ചെറിയ അസ്വസ്ഥത്യുണ്ട്.
ഷെരീഖ്, ബഷീര്‍ സുഹൃത്തുക്കളേ, ആദ്യമായി പറയാനുള്ളത് നിങ്ങള്ക്കറിവില്ലാത്തതിനെ കുറിച്ച് പറയാതിരിക്കുക എന്നതാണ്. കണ്ടിട്ടു പോലുമില്ലാത്ത ഒരാളെ സംഘപരിവാറിന്റെ ആളാക്കണമോ?. ഞാന്‍ കണ്ടിട്ടുള്ള ഗുപ്തന്, അല്ല അറിഞ്ഞ ഗുപ്തന് അപ്രകാരം ഒരു സഘത്തിന്റെ ആളായി എനിക്കു തോന്നിയിട്ടില്ല. ഇനി അങ്ങനെ ഒരാളാണെങ്കില്‍ പോലും തന്റെ എഴുത്തില്‍ അത് കൊണ്ടു വന്നിട്ടുള്ളതായി തോന്നിയിട്ടില്ല. ഗുപ്തന് "ഗുപ്തന്" ആകുന്നതിനു മുമ്പ് എഴുതിയിട്ടുള്ള ഒരു കഥയിലും അങ്ങനെ കണ്ടിട്ടില്ല. (ഒരു പക്ഷേ ഷെരീഖിന് ആ ഗുപ്തനെ വായിച്ച് പരിചയം കാണില്ല.). ഇനി എന്റെ പേരു കൊണ്ട് ഞാന്‍ ഒരു ഹിന്ദു ആണെന്നു കരുതി ഞാന്‍ ബി.ജെ.പി-യുടെയോ ആര് എസ്സ് എസ്സിന്റെയോ അനുഭാവി ആണെന്ന് പറയുന്നവന്റെ തലയില്‍ കളമണ്ണാണ് എന്നേ ഞാന്‍ പറയൂ.
ഇതൊക്കെ തന്നെയാണ് നിങ്ങളുടെയൊക്കെ കുഴപ്പവും. എല്ലാവരും എന്റെ സഹോദരന്മാര് എന്ന് പറയുമ്പോഴും മുഹമ്മദിനെയും, അഹമ്മദിനെയും, റഷിദിനെയും, അബ്ദുല്‍ അലിയെയും, സലാഹുദീനെയും, ഒക്കെയെ നിങ്ങള്‍ക്ക് വിശ്വാസം ഉള്ളു. അവര്‍ പറയുന്നതേ കാര്യമുള്ളൂ, അവര്‍ പറയുന്നതെല്ലാം സത്യം. ബാക്കിയുള്ളവര്‍, അനില്‍ ആകട്ടെ, മനുവാകട്ടെ, വിനോദ് ആകട്ടെ, സുകുമാരന്‍ ആകട്ടെ, ഹരിത് ആകട്ടെ അവര്‍ എല്ലാവരും പറയുന്നത് എതിര്‍ക്കപ്പെടേണ്ടതാണെന്നുള്ള ഒരു മിഥ്യാ ധാരണ നിങ്ങളില്‍ നില നില്ക്കുന്ന കാലത്തോളം ഇങ്ങനെയുള്ള സംവാദങ്ങളില്‍ നിന്ന് ഒഴിഞ്ഞു നില്‍ക്കുന്നതാണ് നല്ലത് എന്ന് തോന്നുന്നു. നിങ്ങള്‍ കാണിക്കുന്ന ഈ "മനോനില" തന്നെയാണ് ഈ ലേഖനത്തിനുള്ള ഏറ്റവും നല്ല കമന്റ്, അല്ലെങ്കില്‍ ഈ ലേഖനം എഴുതാന്‍ ഇടയാക്കിയ സാഹചര്യം. എന്തു കൊണ്ടാണ് മുസ്ലിം നാമധാരിയെ പോലും സംശയിക്കുന്നത് എന്ന് മനസ്സിലായില്ലേ? ആവശ്യമുള്ളയിടത്തും ഇല്ലാത്തയിടെത്തും കാര്യങ്ങള്‍ വിശുദ്ധഗ്രന്ഥവുമായി കൂട്ടിക്കലര്‍ത്തും. മറ്റുള്ളവര്‍ പറയുന്നത് ഒരിക്കലും വിശ്വസിക്കുകയില്ല.
പിന്നെ ബഷീര്‍ പറഞ്ഞൊരു വാചകം ചിരിയുണര്‍ത്തി.
"ഈ ലോകത്തിനു ഒരു സ്യഷ്ടാവുണ്ടെന്ന് വിശ്വസിക്കുകയും , മനുഷ്യന് കുരങ്ങന്റെ രൂപ ഭേതമല്ല എന്ന് ഉറച്ച് വിശ്വസിക്കുകയും , ജഗന്നിയന്താവ് ഭൂമിയില്‍ നിയോഗിച്ച പ്രവാചകന്മാര് എല്ലാവരിലും വിശ്വസിക്കുകയും ചെയ്യുന്നു." അതില്‍ ഈ കുരങ്ങന്റെ കാര്യം എടുത്ത് പറഞ്ഞത് എന്തിനാണെന്ന് മനസ്സിലായില്ല.അതാണ് ചിരി വന്നത്. ഒരു വിശ്വാസിയാണ് എന്ന് പറഞ്ഞാല്‍ അതിന്റെ അര്‍ത്ഥം എല്ലാവര്ക്കും മനസ്സിലാകുമല്ലോ. അതുപോലെ നിയൊഗിക്കപ്പെട്ട പ്രവാചകന്മാര് പറയുന്നതെല്ലാം നിങ്ങള്‍ വിശ്വസിക്കുന്നു എന്നു പറയുന്നതും എന്റെ അറിവില്‍ പെട്ടിടത്തോളം തെറ്റ്. അന്ത്യപ്രവാചകന് പറഞ്ഞതൊഴികെ ബാക്കി പ്രവാചകന്മാര് പറഞ്ഞതെല്ലാം നിങ്ങള്‍ക്ക് വിശ്വസിക്കാനാകുമോ ബഷീറേ.. ?
വാല്...
ഞാന്‍ ഒരു ഹിന്ദു ഭീകര വാദിയല്ല. ഇത്തിരി ഇടത് വശത്തേക്ക് ചരിവുള്ള ഒരു വ്യക്തി മാത്രമാണ്. മതങ്ങള്‍ എല്ലാം എനിക്കൊരു പോലെയാണ്. കൂടുതല്‍ നേരവും മതങ്ങളെ ഇഷ്ടമില്ല.
അനില്‍ ശ്രീ എന്ന സഹോദര;
ഇതെല്ലാം നിങ്ങളുടെ മ്യഥ്യ ധാരണകളാണ്. ഞാനിവിടെ എന്റെ കമന്റില്‍ എന്റെ മാനവീകത പ്രഖ്യപിക്കുന്നതിനൊപ്പം എന്റെ വിശ്വാസത്തിന് കൂടി ഊന്നാല്‍ കൊടുത്ത് കൊണ്ട് സംസാരിച്ചപ്പോള്‍ എന്നെ ഭീകരവാദിയെക്കാള്‍ വലിയ ഭീകരന് എന്നു പറഞ്ഞവര്‍ പിന്നെ എന്താണ് പ്രതിനിധികരിക്കുന്നത്. അത് തന്നെയാണ് ചരിത്ര സ്തംഭങ്ങള്‍ തട്ടി തകര്‍ത്ത താലിബാനും കാണിച്ചത്. ആ ഭാഗമൊന്നു സ്പര്‍ശിക്കാതെ ഏകപക്ഷിയമായി താങ്കള്‍ ഇടപെടുന്നതിലെ സംഗത്യം എന്താണ് പ്രിയ ഇടതു പക്ഷ സഹയാത്രികനയ സുഹൃത്തെ. ഉല്പാദനത്തിന്റെ പ്രത്യയ ശാസ്ത്രപരമായ അര്ഥതലങ്ങളിലേയ്ക്ക് മനുഷ്യവര്‍ഗ്ഗത്തിന്റെ മുഴുവന്‍ പ്രശ്നങ്ങള്‍ക്കുമുള്ള പരിഹാരം കാണുന്ന മാര്‍ക്സീയന്‍ തത്ത്വവാദങ്ങളില് താല്‍പ്പര്യമില്ലെങ്കില്‍ പോലും ഇടതുപക്ഷത്തിന്റെ മാനവീകമായ ചില നിലപാടു തറകളില്‍ അഭ്യമുഖ്യം പുലര്‍ത്തുന്ന ഒരു വ്യക്ത്യതന്നെയാണ് ഞാനും. അതായത് ഇടതു പക്ഷത്തിനു മാത്രം ഇതു വരെ വോട്ടു ചെയ്ത വ്യക്തി എന്നര്‍ഥം. ഇവിടെ ബ്ലോഗുകളില്‍ ഒരു പാട് പോര് ഇസ്ലാമിനെതിരെ വിഷം ചീറ്റുനുണ്ട് അതൊന്നും കാണാതിരുന്നിട്ടല്ല പക്ഷെ അതിനൊന്നും പ്രതികരിക്കാതിരിക്കുന്നത് ആശയ പാപ്പരത്തമോ ഭീരുത്തമോ കൊണ്ടുമല്ല മറിച്ച് വിഢികളുടെ ജല്പനങ്ങള് കാത് കൊടുക്കാന്‍ സമയ മില്ലാഞ്ഞിട്ട് കൂടിയാണ്.
പിന്നെ മുസല്‍മനായി ജനിച്ചവനെല്ലാം മഹാന്മാരണെന്ന ചിന്തയൊന്നും ഒരു മുസല്‍മാനുമില്ല. എല്ല മതത്തിലും പ്രസ്ഥാനങ്ങളിലുമുള്ളതു പോലെ സാമൂഹ്യ ദ്രോഹികളും, വികലമായ പാര്‍ശ്വവല്‍ക്കരണത്തില്‍ അകപ്പെട്ടവരും ഇസ്ലാമിലുമുണ്ട്.
പിന്നെ മാര്‍ക്കറ്റില്‍ പോയി നിരപരാധികളെ ബോംബ് പെട്ടിച്ച് കൊല്ലുന്നവന്റെ ഭീരുത്തമാര്ന്ന ചെറുത്ത് നില്‍പ്പ് രാഷ്ട്രീയത്തിന്റെയും അത്ജതയുടെയും വാക്താക്കള്‍ക്കെതിരെ മാനവീകമായ കൂട്ടയ്മ രൂപപെടണം എന്നു വിശ്വാസിക്കുന്ന ഒരു വ്യക്ത്യ തന്നെയാണ് ഞാനും പക്ഷേ ഞാനത് പറയുംബ്ബോള് പലര്‍ക്കും അത് പിടിക്കുന്നില്ല കാരണം ഒപ്പം ഞാനെന്റെ വിശ്വാസ ധാര്‍ഢ്യവും പ്രഖ്യപിക്കുന്നത് കൊണ്ടാവാം എന്നാണ് ഈ ചര്‍ച്ചയില്‍ നിന്നെനിക്ക് മനസ്സിലായത് അതിന് അടിവരയിടുന്ന ചില കാര്യങ്ങള്‍ കണ്ടപ്പോള്‍ അത് പര്ഞ്ഞുവെന്ന് മാതൃമേ ഉള്ളൂ.
ഇവിടെ നിങ്ങളെ ഓര്‍മ്മപ്പെടുത്തേണ്ട കാര്യം എന്നെ നിങ്ങള്‍ക്ക് ഭീകരവാദി എന്നു വിളിക്കാമെങ്കില്‍ എന്തിന്റെ പേരില്‍ എന്ന് എനിക്ക് കൂടി ബോധ്യമാകുന്ന തരത്തില്‍ ഇവിടെ പറയണം. എന്റെ ആശയ പരമായി ഞാന്‍ ചേര്‍ന്നു നില്ക്കുന്ന അടിത്തറ കണ്ട് വിളറി പിടിച്ച് എന്നെ ഭീകരവാദി എന്നു വിളിച്ചാല്‍ എന്നെക്കാള്‍ വലിയ ഭീകരവാദി നിങ്ങള്‍ക്കുള്ളില്‍ ഉണ്ട് എന്ന് എനിക്ക് പറയേണ്ടിവരും. എനിക്കത് എന്നെ വിളിക്കുന്നവരുടെ ബ്ലോഗ് ഇടപെടലുകളില്‍ നിന്നത് നിഷ് പ്രയാസം തെളിയിക്കുവാനും കഴിയും. കഥയും സഹ്യത്യവും അതിന്റെ മാനദണ്ടങ്ങളുടെയും സുചകങ്ങളുടെയും തലനാരിഴ കീറി എനിക്കിവിടെ വിളിച്ചു പറയാന്‍ കഴിയാഞ്ഞിട്ടല്ല. പക്ഷെ പരസ്പരമുള്ള ചെളി വാരിയെറിയല്‍ ഒന്നിനും ഒരു പരിഹരമല്ല എന്നുള്ളത് കൊണ്ട് കൂടിയാണ്.
ജീവിതത്തിന്റെ ബഹുസ്വരമായ മാനവീകതയുടെ മുഖത്തിന് ഏറ്റവും കൂടുതല്‍ അടിത്തറ പണിയുന്ന ഒരു മതമാണ് ഇസ്ലാം. വെറുതെ അങ്ങ് പറഞ്ഞ് വെക്കാനല്ല വേണമെങ്കില്‍ അടിവരയിട്ടു കൊണ്ട് വായിച്ചോള്ളൂ ഒരു മത തരത്മ്യ സംവാദത്തിലൂടെ വേദങ്ങളെയും, ബൈബിളിനെയും, ലോകത്തില്‍ നിങ്ങള്‍ക്ക് ലഭ്യമായ ഏത് ദൈവീകമെന്നും മനുഷ്യ നിര്‍മ്മിതമെന്നും തോന്നുന്ന എന്തും നിങ്ങള്‍ കൊണ്ടു വന്നോള്ളൂ എനിക്ക് തെളിയിക്കാന്‍ കഴിയും ഇന്ന് ലോകത്ത് നിലനില്‍ക്കുന്ന ഏത് പ്രത്യായ-മത സംഹിതകളെക്കാളും മനുഷ്യനെ ഏറ്റവും കൂടുതല്‍ അടുപ്പിച്ച് നിര്‍ത്താന്‍ കഴിവുള്ള നിയമ സംഹിതയാണ് ഇസ്ലാം. നിങ്ങള്‍ മതമുള്ളവനൊ മതമില്ലാത്തവനൊ ആയിക്കോളൂ പക്ഷെ ഇസ്ലാമീക കാഴ്ചപാടില്‍ നാമ്മുടേ ബഹു സ്വരമായ ആശയങ്ങളെ യഥാര്‍ത്ത ജീവിതത്തിന്റെ സഹകരണഘട്ടങ്ങളില് ഉരുക്കു ചങ്ങലകള്‍ കൊണ്ട് ബന്ധിച്ചു നിറുത്തുന്നത് നിങ്ങള്‍ക്ക് കാണാന്‍ കഴിയും. കേള്‍ക്കൂ സ്വമി വിവേകനന്ദന്റെ വാക്കുകള്‍.
(വിവേകനന്ദ് സാഹ്യത്യ സര്‍വ്വസ്വം 7:58)
"അതാ വരുന്നു സമത്വത്തിന്റെ സന്ദേശവാഹകനായ മുഹമ്മദ്. നിങ്ങള്‍ ചോദിക്കുന്നു അദ്ധേഹത്തിന്റെ മതത്തില്‍ എന്ത് നന്മയാണുണ്ടാവുക എന്ന്. നന്മ ധാരളം ഉണ്ട്. സത്യത്തിന്റെ, മാനവ സാഹോദര്യത്തിന്റെ, സര്‍വ്വ മുസ്ലിം സാഹോദര്യത്തിന്റെ പ്രവാചകനായിരുന്നു മുഹമ്മദ്. നിങ്ങള്‍ ഓരോരുത്തരും പഴയ വേദപുസ്തകങ്ങളുടെയെല്ലാം സമാഹരമായ ഈ സത്യമയ നവ വേദത്തിന്റെ (ഖുര്‍ ആന്റെ) പ്രചാരകരായി കാണാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്" (വിവേകനന്ദ് സാഹ്യത്യ സര്‍വ്വസ്വം 7:58).
ബര്‍ണാഡ്ഷ.
George Bernard Shaw
"If a man like Muhamed were to assume the dictatorship of the modern world, he would succeed in solving its problems that would bring it the much needed peace and happiness".
ഇതെല്ലാം ഇവിടെ പറയുംബോള് എന്നെ മത ഭ്രന്തനാക്കാന് ശ്രമിച്ചപ്പോള്‍ ഞാന്‍ കണ്ട സത്യങ്ങള്‍ ചിലത് ഞാന്‍ വിളിച്ചു പറഞ്ഞിട്ടുണ്ട്. പക്ഷെ അതാരുടെയും മനസ്സു വേദനിപ്പിക്കാന്‍ വേണ്ടിയല്ല. അങ്ങിനെ അനുഭവപ്പെട്ടെങ്കില്‍ നിങ്ങളോട് ക്ഷമപണം നടത്താന്‍ എനിക്ക് യാതെരു വിഷമമോ ജാളിതയോ ഇല്ല താനും. പക്ഷെ അതു പോലുള്ള ഒരു മനുഷ്യന് തന്നെയാണ് ഞാനും എന്നു നിങ്ങള്‍ മനസ്സിലാക്കണം എന്നപേക്ഷിക്കുകയും എന്റെ വിശ്വസ പ്രഖ്യപനത്തിന് കുറച്ച് തീവ്രത തോനൂന്നുവെങ്കില് അതെന്റെ സ്വകാരി ജീവിതത്തെ മാത്രം ബാധിക്കുന്നകാര്യമാണ്. അതില്‍ നിങ്ങള്‍ അസഹിഷ്ണുത പ്രകടിപ്പിക്കരുത്. അതിന്റെ സംഗത്യത്തെ കുറിച്ചും ശാസ്ത്രീയ വിശ്വാസധാരയെ പറ്റിയും വേണമെങ്കില്‍ നിങ്ങള്‍ക്ക് ചോദ്യങ്ങളുയര്‍ത്താം പക്ഷെ ഭര്സിക്കരുത്
പ്രിയ അനില്‍ശ്രീ..സഖാവേ.....
അസഹിഷ്ണുത... അസഹിഷ്ണുത....
ആവിഷ്കാര സ്വാതന്ത്ര്യം...
എന്താ ഇങ്ങിനെയൊക്കെയായാല്‍.... ഞാന്‍ ഏത് ഗുപ്തനെ എന്തു പറഞ്ഞെന്നാ ഈ പറയുന്നത്..
മതത്തിലായാലും രാഷ്ടീയത്തിലായാലും മറ്റുള്ളവര്‍ക്ക്
പറയാനുള്ളത് കേള്‍ക്കാം നാം തയ്യാറാവണ്ടേ ? അതിനുള്ള മനസ്സില്ലാത്തതല്ലേ.. കണ്ണൂരിലും മറ്റും നടക്കുന്നതിന്റെ പിന്നാമ്പുറം..
ഇടതുപക്ഷ മതേതര കക്ഷികള്‍ ശതിപ്പെടണമെന്ന് ആഗ്രഹിക്കുന്നവരില്‍ ഒരുവനാണു ഈയുള്ളവന്.. പക്ഷെ ചില സഖാക്കളുടെ കാര്യം വളരെ
കഷ്ടമാണു..
മുസ്ലിംങ്ങള്‍ തന്നെ പഠിക്കുന്നില്ല.. പിന്നെ താങ്കളെപ്പോലുള്ളവരെ
കുറ്റപ്പെടുത്താന്‍ കഴിയുകയുമില്ല.
ഈമാന്‍ (വിശ്വാസകാര്യങ്ങള്‍ ) കാര്യങ്ങളില്‍ പെട്ട പ്രധാന ഭാഗമാണു മുര്‍സലീങ്ങളിലും (പ്രവാചകന്മാരിലും ) കിതാബുകളിലും (അവര്‍ക്ക്
ഇറക്കപ്പെട്ട ഗ്രന്ഥങ്ങളിലും )വിശ്വസിക്കുക എന്നത്.. ഒരു കാര്യം കൂടി അനുബന്ധമായി പറയട്ടെ. ഖുര്‍ ആന്‍ ഒഴികെ ഇന്ന് നിലവില്‍ ഉള്ള മത ഗ്രന്ഥങ്ങളെല്ലാം മനുഷ്യന്റെ കൈകടത്തുലകള്‍ വിധേയമായതിനാല്‍ അതില്‍ വിവരിക്കുന്ന കാര്യങ്ങള്‍ വിശ്വസിക്കണമെന്ന്
ഇസ്ലാം നിര്ദ്ധേശിക്കുന്നുമില്ല.
താങ്കള്‍ എവിടെയാണു എന്റെ കമന്റില്‍ ഗുപ്തനെയോ മറ്റ് ആരെയെങ്കിലുമോ
ആക്ഷേപിച്ചത് കണ്ടെത്തിയത്.. കഷ്ടം എന്നേ പറയാനുള്ളൂ...
ഞാന്‍ അതിനൊന്നും മുതിര്‍ന്നിട്ടില്ല.. എല്ലാവരോടും ( മുസ്ലിം, അമുസ്ലിം,
ഇടത്, വലത് ) എല്ലാവരോടുമായിട്ടാണു ഞാന്‍ എഴുതിയത്.
പ്രത്യകമായി ആരെയും ഉദ്ധേശിച്ചിട്ടില്ല സുഹ്യത്തെ.. തെറ്റിദ്ദാരണ
നീക്കുക..
പിന്നെ കുരങ്ങിന്റെ കാര്യത്തില്‍ ഇത്ര ചിരിക്കാനെന്തിരിക്കുന്നു..
ഡാര്‍വിയന്‍ തിയറിയുടെ വിഡ്ഢിത്തം ഓര്‍ത്തിട്ടാണോ ? എങ്കില്‍ ശരി..
പിന്നെ, എനിക്ക് അറിവില്ല എന്നതിനെ പറ്റി എനിക്ക് വ്യക്തമായ അറിവുണ്ട്..
പക്ഷെ താങ്കള്‍ക്കത് ഒട്ടുമില്ല എന്നത് താങ്കളുടെ ഈ വരിയില്‍ നിന്ന്
വ്യക്തം..
ഒരു മുസ്ലിം മുസ്ലിം ആവണെമെങ്കില്‍ അന്ത്യ പ്രവാചകരില്‍ മാത്രമല്ല
കഴിഞ്ഞു പോയ എല്ലാ പ്രവാചകരിലും വിശ്വസിക്കണമെന്നത് താങ്കളുടെ
കൂടി അറിവിലേക്ക് എഴുതട്ടെ.. പിന്നെ പ്രവാചകന്മാരെ ദൈവമാക്കുന്ന
മറ്റ് വിശ്വാസികള്‍ ഉണ്ട് അതിനോട് ഇസ്ലാം വിയോജിക്കുകയും ചെയ്യുന്നു.
ഉദാഹരണത്തിനു
ക്യസ്തീിയ സഹോദരങ്ങള്‍ക്ക് യേശു ദൈവ പുത്രനാണു..
എന്നാല്‍ മുസ്ലിംങ്ങളുടെ വിശ്വസം യേശു അഥവാ ഈസാ ഒരു നബി (
പ്രവാചകന്) മാത്രമാണെന്നാണു.. കൂടുതല്‍ വിവരിച്ചെഴുതാന്‍
സമയക്കുറവുണ്ട്..
ഇത്തരം തെറ്റിദ്ധാരണകള്‍ നീക്കാന്‍ ശ്രമിക്കുക..
എല്ലാ നന്മകളും നേര്‍ന്ന് കൊണ്ട്..
സുഹൃത്തുക്കളേ.. നിങ്ങളോട് തര്‍ക്കിക്കുന്നതില്‍ ഒരു കാര്യവുമില്ല.
ബഷീറേ.. രണ്ടു പേരുടെയും പേരു ആദ്യം എഴുതി എന്നു കരുതി എഴുതിയതെല്ലാം നിങ്ങള്‍ക്കു കൂടിയുള്ളതാണെന്ന് തെറ്റിദ്ധരിച്ചതില്‍ ഖേദിക്കുന്നു. ആരോടാണ് പറയുന്നത് എന്ന് മനസ്സിലാക്കും എന്ന് കരുതിയതില്‍ എനിക്ക് വീണ്ടും തെറ്റി.
പിന്നെ ആ സഖാവേ എന്ന വിളി വേണ്ട. അങ്ങെനെ ആണെങ്കില്‍ ഇടതു പക്ഷത്തിനു വോട്ട് ചെയ്യുന്ന ഷെരീഖിനെയും ഇടതുപക്ഷം ശക്തിപ്പെടണമെന്നു പറയുന്ന നിങ്ങളെയും ഒക്കെ സഖാവേ എന്നു വിളിക്കാമോ?
ഷെരീഖേ ഒരിക്കല്‍ കൂടി പറയാന്‍ ആഗ്രഹിക്കുന്നു, നിങ്ങളെ ആരും ഭീകരവാദിയായി ചിത്രീകരിച്ചതായി എനിക്കു തോന്നിയില്ല. (ഞാന്‍ ഏതായാലും അങ്ങനെ മനസ്സു കൊണ്ടു പോലും ആലോചിച്ചിട്ടില്ല.). ഒക്കെ നിങ്ങള്‍ വരികള്‍ക്കിടയിലൂടെ വായിക്കുന്നതിന്റെ കുഴപ്പമായിരിക്കും. ഞാന്‍ ഒരു പക്ഷം പിടിച്ച് പറഞ്ഞത് ഹരിതിന്റെ പോസ്റ്റില്‍ ഇട്ട ഒരൊറ്റ കമന്റിന്റെ പേരില്‍ ഒരാളെ അങ്ങനെ പറയുന്നത് കണ്ടിട്ടാണ്. ആ പോസ്റ്റില്‍ കമന്റ് ഇട്ടവരെല്ലാം സംഘപരിവാര്‍ ആള്ക്കാര് ആണെന്ന് എനിക്ക് വിശ്വസിക്കാന്‍ പറ്റില്ല. അത്രയേ ഉള്ളു.
നിങ്ങള്‍ പറഞ്ഞപോലെ "എല്ല മതത്തിലും പ്രസ്ഥാനങ്ങളിലുമുള്ളതു പോലെ സാമൂഹ്യ ദ്രോഹികളും, വികലമായ പാര്‍ശ്വവല്‍ക്കരണത്തില്‍ അകപ്പെട്ടവരും ഇസ്ലാമിലുമുണ്ട്." അത്രയേ ഞാന്‍ ഇതു വരെ പറഞ്ഞതിന് അര്‍ത്ഥമുള്ളൂ. അതിന് ഇത്ര വെല്ലുവിളികളുടെ ആവശ്യമുണ്ടോ സുഹൃത്തേ. വേദം എടുത്തു വാ , ഗീത എടുത്തു വാ, ബൈബിള്‍ എടുത്തു വാ, ഞാന്‍ തെളിയിക്കാം എന്നൊക്കെ പറഞ്ഞാല്‍ ... ! ! !
ഇസ്ലാമിനെതിരെ അല്ല ഇവിടെ ആരും സംസാരിച്ചത് എന്ന് കൂടി നിങ്ങള്‍ക്ക് മനസ്സിലാകുന്നില്ലല്ലോ.. കഷ്ടം. മുസ്ലിം മതത്തിലുള്ള ചില "തലതെറിച്ചവരുടെ" (തലതെറിച്ചവരുടെ മാത്രം ) ചെയ്തികള്‍ കാരണം മറ്റുള്ള മുസ്ലിങ്ങള്‍ ബുദ്ധിമുട്ടേണ്ടി വരുന്ന സാഹചര്യത്തെ പറ്റിയല്ലെ ഈ പോസ്റ്റ് പോലും. ഇസ്ലാമോ, കൃസ്ത്യാനിറ്റിയോ, ഹിന്ദുത്വമോ, ബുദ്ധിസമോ ഒന്നും ചീത്ത ആണെന്ന് പറയാന്‍ ഞാന്‍ ഇഷ്ടപ്പെടുന്നില്ല. എല്ലാത്തിലും മനുഷ്യന്റെ നന്മക്ക് ഉള്ള കുറെ കാര്യങ്ങള്‍ അടങ്ങിയിട്ടുണ്ട്. (പക്ഷേ ഒരു മതത്തിലേയും എല്ലാ കാര്യങ്ങളും പൂര്‍ണ്ണമായി അംഗീകരിക്കാനാവില്ല.) പക്ഷേ അതാത് മതങ്ങളിലെ വിശ്വാസികള്‍ അവര്‍ക്കിഷ്ടം പോലെ വ്യാഖ്യാനിച്ച് ,മതഭ്രാന്ത് തലക്കു കയറി എല്ലാ മതങ്ങളൂടെയും അന്തസത്ത നശിപ്പിച്ചു, അതിന്റെ വില കളഞ്ഞു. ഇത്ര കൂടി പറഞ്ഞു കൊണ്ട് നിര്‍ത്തുന്നു.
അനില്‍ ശ്രീ..
വെറുതെ തര്ക്കിക്കുന്നതിനെയണല്ലോ ആദ്യമായി ഞാന്‍ വിമര്‍ശിച്ചത്.. അത് താങ്കള്‍ മനസ്സിലാക്കിയില്ല എന്നു മാത്രം..
പിന്നെ. സഖാവ് എന്നതിന്റെ അര്‍ത്ഥം.. അനുചരര്‍ , സുഹ്യത്ത് എന്നൊകെ കൂടിയല്ലേ.. അപ്പോള്‍ അത് കേവലം ഒരു പാര്‍ട്ടിയുടെ കുത്തകയാക്കാമോ ?
സഖാവ് എന്ന് വിളിച്ചോളൂ ... യാതൊരു എതിര്‍പ്പുമില്ല..
താങ്കള്‍ പറയുന്നു....
എല്ലാത്തിലും മനുഷ്യന്റെ നന്മക്ക് ഉള്ള കുറെ കാര്യങ്ങള്‍ അടങ്ങിയിട്ടുണ്ട്. (പക്ഷേ ഒന്നും പൂര്‍ണ്ണമായി അംഗീകരിക്കാനാവില്ല.)
അതെന്താ.. നന്മകള് അംഗീകരിക്കാന്‍ വിഷമം ?
പിന്നെ താങ്കള്‍ പറയുന്നു..
മതങ്ങളിലെ വിശ്വാസികള്‍ അവര്‍ക്കിഷ്ടം പോലെ വ്യാഖ്യാനിച്ച് ,മതഭ്രാന്ത് തലക്കു കയറി എല്ലാ മതങ്ങളൂടെയും അന്തസത്ത നശിപ്പിച്ചു, അതിന്റെ വില കളഞ്ഞു
ഇതു തന്നെയാണു എനിക്കും പറയാനുള്ളത്.. താങ്കളോട് യോജിക്കുന്നു. പക്ഷെ വിശ്വാസികള്‍ അല്ല ഇതൊക്കെ ചെയ്യുന്നത്.. വിശ്വാസമില്ലാത്ത, മതം പഠിക്കാത്ത വിവരദോശികള്‍ എന്ന് ഞാന്‍ തിരുത്തുന്നു..
സസ്നേഹം..
ആ തിരുത്തല്‍ ഞാന്‍ സന്തോഷത്തോടെ അംഗീകരിക്കുന്നു. ആ വിവരദോഷികളുടെ എണ്ണം കൂടിയതാണ് ഈ ലേഖനത്തിന്റെ ആവശ്യകതയിലേക്ക് ലേഖകനെ എത്തിച്ചത്.
പിന്നെ നന്മകളുടെ അംഗീകാരത്തിന്റെ പ്രശനം,, എല്ലാ മതത്തിലെയും നന്മകളെ അംഗീകരിക്കാന്‍ ഒരു മടിയുമില്ല. പക്ഷേ അതിലും കൂടുതലുള്ള അന്ധമായ വിശ്വാസങ്ങളെ ഒരു രീതിയിലും അംഗീകരിക്കാന്‍ മനസ്സില്ല.
പിന്നെ സഖാവേ എന്ന് ഈ പറഞ്ഞ അര്‍ഥത്തില്‍ ആണെങ്കില്‍ വിളിക്കാം.. ഒരു വിരോധവും ഇല്ല. പക്ഷേ "അനില്‍ശ്രീ സഖാവേ " എന്നു വിളിച്ചപ്പോള്‍ മറ്റേതോ ഒരു ട്യൂണ്‍ തോന്നിയതില്‍ തെറ്റില്ലല്ലോ അല്ലേ?
sahodaranmaare little knowledge is dangerous.........vaadikkunnavarum vaadangalunnayikkunnavarum.....nannayi ellam ariyaam ennurappullavaraano.....islamine kurich vaadh9ikkumbol islam pooranamaayum padikkuka aadyam...athin muslimaayi janichu enna identity pora.....pinne islam maathram padichaal pora...mattu madhangalum enthennariyuka.......
.................................veruthe parasparam adikoodi swantham vaadhathinte vile swayam ariyaathe choorththikalayaathe irikkuka.......................please.......
Post a Comment