Monday, April 21, 2008

കഥയല്ല കവിതയുമല്ല - 2


പ്രണയം
കനമില്ലാത്ത ഒന്നേ ഒന്ന്
weight= zero, mass= zero
നിര്‍വ്വചനത്തിന്‍ മെരുങ്ങാത്ത കാര്യത്തില്‍
ദൈവം എന്ന വാക്കിന് സമം

ജീവിതം
ഞാന് ധരിച്ചതുപോലെന്ന് ഞാനും
നീ ധരിച്ചതുപോലെന്ന് നീയും
തെറ്റിദ്ധരിച്ചിരിക്കുന്ന ഒരു വല്ലാത്ത സാധനം
ജീവിതം !


മരണം
എന്തൊരു ശിക്ഷയാണത് !
ഞൊടിയിടയില്‍ ഉണ്ട് എന്ന അഹങ്കാരത്തെ,
ഇല്ല എന്നാക്കുന്ന വിസ്മയം ! പ്രതിഭാസം !
ദൈവത്തിന്റെ കണ്ടുപിടുത്തങ്ങളില്‍ ഏറ്റവും മികച്ചത്
മനുഷ്യന്റെ നിസ്സഹായതകളില്‍ ഏറ്റവും വലുതും
ദൈവമേ !
അതിക്രൂരമാണ് അതിലൊളിപ്പിച്ച നിന്റെ പരിഹാസം


പഴുക്കാത്ത വേര്‍ഷന്‍ : മുമ്പ് പോസ്റ്റിയത്)

5 comments:

5:00 മണി said...

പ്രണയം, നിര്‍വ്വചനത്തിന്‍ മെരുങ്ങാത്ത കാര്യത്തില്‍ ദൈവം എന്ന വാക്കിന്‍ സമം

പാമരന്‍ said...

കൊള്ളാം മാഷെ.

Unknown said...

very good ....small is beautifull

ഗൗരി നന്ദന said...

തികച്ചും അനുയോജ്യമായ നിര്‍വ്വചനങ്ങള്‍.....നന്നായിരിക്കുന്നു...

പകല്‍കിനാവന്‍ | daYdreaMer said...

ദൈവമേ !!!